‘നാഗകന്യക’ വിവാഹിതയാകുന്നു; വരൻ മലയാളി?

actress-mouni-roy-weds-suraj-nambiar
SHARE

സിനിമ–സീരിയൽ താരം മൗനി റോയി വിവാഹിതയാകുന്നു. ഗോവയിൽ വച്ച് ജനുവരി 27നാണ് വിവാഹം എന്നാണ് സൂചന. യുഎഇയിൽ താമസമാക്കിയ സൂരജ് നമ്പ്യാറാണ് വരനെന്നും 2019 മുതൽ ഇരുവരും പ്രണയത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്. 

ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ചടങ്ങുകൾ നടക്കുക. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കൾക്കും മാത്രമാണ് ക്ഷണം. ഇൻവെസ്റ്റ്മെന്റ് ബാങ്കർ ആയ സൂരജ് ബെംഗളൂരു സ്വദേശിയാണ്. പേരിലെ നമ്പ്യാർ ആണ് സൂരജിന് മലയാളി വേരുകളുണ്ടോ എന്ന സംശയത്തിന് കാരണം. 

മോഡലായി കരിയർ തുടങ്ങിയ മൗനി നാഗകന്യക എന്ന സീരിയലിലൂടെയാണ് ടെലിവിഷൻ രംഗത്ത് താരമായത്. ‘ദേവോൻ കി ദേവ് മഹാദേവ്’ എന്ന സീരിയിൽ സതിയുടെ വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു. 

അക്ഷയ് കുമാർ നായകനായ ഗോൾഡ് സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഇതു കൂടാതെ മെയ്ഡ് ഇൻ ചൈന, റോമിയോ അക്ബർ വാൾട്ടർ എന്നീ സിനിമകളിലും അഭിനയിച്ചു. നിലവിൽ ഡാൻസ് ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ ജഡ്ജ് ആണ്. 

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA