നടൻ അനൂപ് കൃഷ്ണൻ വിവാഹിതനായി. ഐശ്വര്യയാണ് വധു. ജനുവരി 23ന് ഗുരുവായൂർ അമ്പലത്തിൽ വച്ച് രാവിലെ ആറിനും ഏഴിനുമിടയ്ക്കുള്ള മുഹൂർത്തത്തിലായിരുന്നു താലികെട്ട്.
സീതാകല്യാണം സീരിയലിലൂടെയാണ് അനൂപ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സാരർഥിയായി. ഐശ്വര്യ ഡോക്ടറാണ്. രണ്ടു വർഷമായി ഇവർ പ്രണയത്തിലായിരുന്നു.
പാലക്കാട് പട്ടാമ്പി സ്വദേശിയാണ് അനൂപ്. അച്ഛൻ ഉണ്ണികൃഷ്ണൻ റെയിൽവേ മെയിൽ സർവീസിൽ ഉദ്യോഗസ്ഥനാണ്. അമ്മ ശോഭന. അനുജൻ അഖിലേഷ്. അനുജത്തി അഖില. ഐശ്വര്യയുടെ അച്ഛന്‍ അച്യുത് നായർ. ഒരു ആയുർവേദ കമ്പനിയുടെ ജനറൽ മാനേജർ ആണ്. അമ്മ സുനിത.
English Summary : Actor Anoop Krishnan got married