‘വധു യോഗയോ ജിംനാസ്റ്റിക്സോ പഠിക്കുന്നുണ്ടോ?’ ചിരിപ്പിച്ച് വിഡിയോ; വൈറൽ

bride-and-groom-funny-moments-video-viral
SHARE

കളിയും ചിരിയും പാട്ടും നൃത്തവുമൊയുള്ള ആഘോഷമാണ് ഇന്ന് വിവാഹങ്ങൾ. വളരെ ഹൃദ്യമായ അനുഭവമായി വിവാഹത്തെ മാറ്റാനുള്ള ശ്രമത്തിലാണ് വധൂവരന്മാരും അവരുടെ കുടുംബാംഗങ്ങളുമൊക്കെ. അതുകൊണ്ടുതന്നെ നിരവധി രസകരമായ മുഹൂർത്തങ്ങളാണ് ഓരോ വിവാഹവും ബാക്കിയാക്കുക. ഇത്തരത്തിലുള്ള ഒരു വിഡിയോ സമൂഹമാധ്യമത്തില്‍ തരംഗം തീർക്കുകയാണ്. ‌‌‌

വധുവിനെ വരണമാല്യം അണിയിക്കാന്‍ ശ്രമിക്കുന്ന വരനും  അതിനു സമ്മതിക്കാതെ കളിപ്പിക്കുന്ന വധുവുമാണ് വിഡിയോയിലുള്ളത്. ഒരു അഭ്യാസിയെപ്പോലെ വധു പിന്നിലേക്ക് വളയുന്നതു വിഡിയോയിൽ കാണാം. വരന്റെ കൈപ്പിടിച്ച് വധു നിവർന്നു നിൽക്കുന്നിടത്താണു വിഡിയോ അവസാനിക്കുന്നത്.

മേക്കപ് ആർട്ടിസ് പരുൾ ഗാർഗ് ആണ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. തുഷിത, മയങ്ക് ശർമ എന്നിവരാണ് വിഡിയോയിലെ വധൂവരന്മാർ. ഏതാനും സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ ഇതുവരെ 40 ലക്ഷത്തിലേറെ കാഴ്ചക്കാരെ നേടി. 

വധു യോഗയോ ജിംനാസ്റ്റിക്സോ പഠിക്കുന്നുണ്ടോ, ഇത്ര മെയ്‌വഴക്കമുള്ള വധുവിനെ അടുത്തൊന്നും കണ്ടിട്ടില്ല... എന്നിങ്ങനെയാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA