ADVERTISEMENT

വരനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതിനാൽ തന്റെ വിവാഹനിശ്ചയം മാറ്റിവച്ചെന്ന് നടി ഗൗരി കൃഷ്ണൻ. ജനുവരി 23ന് വിവാഹനിശ്ചയമാണെന്ന് ഗൗരി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതിന്റെ ചിത്രങ്ങളൊന്നും കാണാത്തത് എന്തെന്ന് ആരാധകർ ചോദിച്ചു. ഇതോടെയാണ് താരം ‌സമൂഹമാധ്യമത്തിൽ ലൈവിലെത്തിയതും വിവാഹനിശ്ചയം മാറ്റിവച്ചെന്ന് വെളിപ്പെടുത്തിയതും.

‘‘ഇന്നു നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. നിർഭാഗ്യവശാൽ അതിനുസാധിച്ചില്ല. ഒന്ന് ലോക്ഡൗൺ. പിന്നെ അദ്ദേഹത്തിനും കുടുംബത്തിനും കോവിഡ് പോസിറ്റീവ് ആണ്. അങ്ങനെ ഒരു സാഹചര്യത്തിൽ നിശ്ചയം നടത്താൻ സാധിക്കില്ലല്ലോ. അദ്ദേഹവും കുടുംബവും ആരോഗ്യം വീണ്ടെടുത്തിനു ശേഷം നിശ്ചയം നടത്താമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. നിശ്ചയത്തിന്റെ ചിത്രങ്ങൾ ഒന്നും കണ്ടില്ലെന്ന് കുറേപ്പേർ മെസേജ് അയച്ചിരുന്നു. ഇതാണ് അതിനു കാരണം’’– ഗൗരി പറഞ്ഞു. 

വരൻ സീരിയലിന്റെ അണിയറ പ്രവർത്തകനാണും തിരുവനന്തപുരം സ്വദേശിയാണെന്നും ഗൗരി പറഞ്ഞിരുന്നു. കൂടുതൽ വിവരങ്ങൾ പങ്കുവച്ചിട്ടില്ല. പൗർണമിത്തിങ്കൾ എന്ന സീരിയലിലൂടെയാണ് ഗൗരി ശ്രദ്ധേയയാകുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com