ADVERTISEMENT

ദക്ഷിണേന്ത്യൻ–ബാംഗാളി ആചാരങ്ങൾ പ്രകരാമായിരുന്നു നടി മൗനി റോയിയുടെ വിവാഹം. ബെംഗളൂരു സ്വദേശിയായ വരൻ സൂരജ് നമ്പ്യാരുടെ മലയാളി വേരുകളാണ് ദക്ഷിണേന്ത്യൻ ആചാരപ്രകാരമുള്ള വിവാഹത്തിനു പിന്നിൽ. ഇതിനുശേഷം മൗനിയുടെ ബംഗാളി പാരമ്പര്യപ്രകാരമുള്ള ചടങ്ങുകൾ നടത്തുകയായിരുന്നു.

mouni-nambiar-3

വെള്ളയിൽ ചുവപ്പ് ബോർഡറുള്ള കാഞ്ചീവരം സാരി ധരിച്ചാണ് ‘മലയാളി’വധുവായി മൗനി ഒരുങ്ങിയത്. പാരമ്പര്യത്തനിമയുള്ള ഹെവി ആഭരണങ്ങളാണ് അണിഞ്ഞത്. ഗണേശ ഭഗവാന്റെ രൂപമുള്ള നെക്‌ലേസ് വലിയ ശ്രദ്ധ നേടി. ഗോൾഡ് കുർത്തയും മുണ്ടുമായിരുന്നു സൂരജിന്റെ വേഷം. 

സെലിബ്രിറ്റി ഡിസൈനർ സബ്യസാചി മുഖർജി ഒരുക്കിയ ലെഹംഗയിലാണ് മൗനി ബംഗാളി വധുവായത്. ബംഗാളി വിവാഹത്തിന്റെ പ്രൗഢി പ്രതിഫലിക്കുന്നതായിരുന്നു മൗനിയുടെ ഗോൾഡൻ എംബ്രോയ്ഡറി നിറഞ്ഞ ചുവപ്പ് ലെഹംഗ. ഡബിൾ ഓർഗൻസ ദുപ്പട്ടയുടെ ബോർഡറിൽ ‘ആയുഷ്മാൻ ഭവ’ എന്ന് ആലേഖനം ചെയ്തിരുന്നു. വജ്രവും മരതകവും ചേർന്ന സ്റ്റേറ്റ്മെന്റ് ബ്രൈഡൽ ആഭരണങ്ങളായിരുന്നു ആക്സസറൈസ് ചെയ്തത്. 

mouni-nambiar-2

ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ ആയിരുന്നു വിവാഹവേദി. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കൾക്കുമായിരുന്നു ക്ഷണം. മന്ദിരാ ബേദി, ഓംകാർ കപൂർ, ആഷ്‌ക ഗൊറാഡിയ, പ്രഗ്യാ കപൂർ, വനേസ വാലിയ, അർജുൻ ബിജ്‌ലാനി, നിധി കുർദ തുടങ്ങിയി സിനിമ–സീരിയൽ രംഗത്തെ പ്രമുഖർ വിവാഹത്തിന് എത്തിയിരുന്നു. 

മോഡലായി കരിയർ തുടങ്ങിയ മൗനി നാഗകന്യക എന്ന സീരിയലിലൂടെയാണ് ടെലിവിഷൻ രംഗത്ത് താരമായത്. ‘ദേവോം കാ ദേവ് മഹാദേവ്’ എന്ന സീരിയിൽ സതിയുടെ വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു. അക്ഷയ് കുമാർ നായകനായ ഗോൾഡ് സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഇതു കൂടാതെ മെയ്ഡ് ഇൻ ചൈന, റോമിയോ അക്ബർ വാൾട്ടർ എന്നീ സിനിമകളിലും അഭിനയിച്ചു. നിലവിൽ ഡാൻസ് ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ ജഡ്ജ് ആണ്. 

ദുബായിൽ ഇൻവസ്റ്റ്മെന്റ് ബാങ്കർ ആണ് സൂരജ്. ദുബായിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്നും 2019 മുതൽ  പ്രണയത്തിലായി എന്നുമാണ് റിപ്പോർട്ടുകൾ. 

English Summary : Outfits Mouni Roy wore for her wedding

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com