ADVERTISEMENT

വരന് കഷണ്ടിയുണ്ടെന്നറിഞ്ഞ് വധു വിവാഹവേദിയിൽ കുഴഞ്ഞു വീണു. വരണമാല്യം അണിയിക്കുന്നതിനു അൽപം മുമ്പ് മാത്രമാണ് വരൻ വിഗ് വച്ചിരിക്കുകയാണെന്ന് വധു മനസ്സിലാക്കിയത്. ഇതോടെ മോഹാലസ്യപ്പെട്ട് വീഴുകയായിരുന്നു. വധു വിവാഹത്തിൽനിന്നു പിൻമാറുകയും ചെയ്തു. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയില്‍ ഫെബ്രുവരി 23ന് ആയിരുന്നു സംഭവം.

 

വരൻ തലപ്പാവ് ഇടയ്ക്കിടെ ശരിയാക്കുന്നതു കണ്ടപ്പോഴാണ് വധുവിന് സംശയം തോന്നിയത്. തുടർന്ന്, വരന് കഷണ്ടിയാണെന്നും വിഗ് താഴെ വീഴാതിരിക്കാനാണ് തലപ്പാവ് ശരിയാക്കുന്നതെന്നും ഒരാൾ വധുവിനോട് പറഞ്ഞു. ഇതുകേട്ടതോടെ കുഴഞ്ഞു വീഴുകയായിരുന്നു. ബോധം വന്നപ്പോൾ വീട്ടുകാർ ആശ്വസിപ്പിക്കുകയും വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു. എന്നാൽ തയാറല്ല എന്ന് പെൺകുട്ടി ഉറപ്പിച്ച് പറഞ്ഞു. ഇതോടെ വരനും സംഘവും മടങ്ങിപ്പോയെന്ന് വാർത്ത ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.

 

ആയുഷ്മാൻ ഖുറാന മുഖ്യ വേഷത്തിലെത്തിയ ‘ബാല’ എന്ന സിനിമയിൽ ഇതേ സാഹചര്യം ആവിഷ്കരിച്ചിട്ടുണ്ട്. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയിൽനിന്നും തന്റെ കഷണ്ടി മറച്ചു വയ്ക്കാൻ നായകൻ നടത്തുന്ന ശ്രമങ്ങളാണ് കഥയുടെ ഇതിവൃത്തം. 2019ലാണ് ഈ സിനിമ റിലീസിന് എത്തിയത്.

 

English Summary : Bride refuses to marry after finding groom wearing a wig

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com