ADVERTISEMENT

ഫെബ്രുവരി 28ന് കൊല്ലം എഎംജെഎം ഹാളിൽ വച്ചായിരുന്നു സീരിയൽ താരം റാഫിയുടെ വിവാഹം. മഹീനയുമായി ഒന്നര വർഷമായി പ്രണയത്തിലായിരുന്നു. 

rafi-maheena-wedding-02

അശ്വതി ശ്രീകാന്ത്, ശ്രീകുമാർ, അമൽ രാജ്ദേവ്, സബീറ്റ ജോർജ്, സ്നേഹ ശ്രീകുമാർ, അർജുൻ സോമശേഖർ തുടങ്ങി സീരിയൽ രംഗത്തു നിന്നുള്ള സഹപ്രവർത്തകർ വിവാഹത്തിൽ പങ്കെടുത്തു. ഇവരുടെ നൃത്തപരിപാടി ശ്രദ്ധേയമായി. റാഫിയും വധു മഹീനയും ഒപ്പം ചുവടുവച്ചു.

rafi-maheena-wedding-05

ബ്ലൂ സ്യൂട്ടും വെള്ള ഷർട്ടുമായിരുന്നു റാഫിയുടെ വേഷം. ഡാർക് ഗ്രീൻ ലാച്ചയാണ് മഹീന ധരിച്ചത്. 

rafi-maheena-wedding-06
Image Credits : Ashwathy Sreekanth / Instagram

ചക്കപ്പഴം സീരിയലിലെ തുരുമ്പ് സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് റാഫി ശ്രദ്ധേയനാകുന്നത്. കൂട്ടുകാർക്കൊപ്പം ചെയ്ത ടിക്ടോക് വിഡിയോകളിലെ പ്രകടനമാണ് ചക്കപ്പഴത്തിന്റെ ഒഡീഷനിലേക്ക് അവസരം ഒരുക്കിയത്.

rafi-maheena-wedding-003

ഈ പരമ്പരയിലെ പ്രകടനത്തിന് മികച്ച ഹാസ്യനടനുള്ള പുരസ്കരം നേടിയിരുന്നു. ഏതാനും വെബ് സീരിസുകളിലും ശ്രദ്ധേയമായ വേഷം ചെയ്തു.

rafi-maheena-wedding-004

മുഹമ്മദ് ഹുസൈൻ, റജീന ബീവി എന്നിവരുടെ മൂത്തമകനാണ്. മുഹമ്മദ് റിയാസ്, ഫാത്തിമ എന്നിവരാണ് സഹോദരങ്ങൾ. കൊല്ലം കൊട്ടാരക്കരയാണ് സ്വദേശം.

ബ്ലാക് ടീ വെഡ്ഡിങ് സ്റ്റോറീസ് ആയൂർ ആണ് ചിത്രങ്ങൾ പകർത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com