ADVERTISEMENT

സീരിയൽ താരം റാഫി വിവാഹിതനായി. മഹീനയാണ് വധു. ഫെബ്രുവരി 28ന് കൊല്ലം എഎംജെഎം ഹാളിൽ വച്ചായിരുന്നു ചടങ്ങുകൾ.

ഒന്നര വർഷമായി ഇരുവരും പ്രണയത്തിലാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും മഹീനയാണ് ഇഷ്ടം പറഞ്ഞതെന്നും റാഫി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. 

ചക്കപ്പഴം സീരിയലിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് റാഫി ശ്രദ്ധേയനാകുന്നത്. ഈ പരമ്പരയിലെ പ്രകടനത്തിന് മികച്ച ഹാസ്യനടനുള്ള പുരസ്കരം നേടിയിരുന്നു. ഏതാനും വെബ് സീരിസുകളിലും ശ്രദ്ധേയമായ വേഷം ചെയ്തു.

കൂട്ടുകാർക്കൊപ്പം ചെയ്ത ടിക്ടോക് വിഡിയോകളിലെ പ്രകടനമാണ് ചക്കപ്പഴത്തിന്റെ ഒഡീഷനിലേക്ക് അവസരം നൽകിയത്.

ചക്കപ്പഴത്തിലെ സഹതാരങ്ങളായ അശ്വതി ശ്രീകാന്ത്, അമൽ രാജ്ദേവ്, സബീറ്റ ജോർജ്, അർജുൻ സോമശേഖർ എന്നിവർ വിവാഹത്തിന് എത്തിയിരുന്നു.

മുഹമ്മദ് ഹുസൈൻ, റജീന ബീവി ദമ്പതികളുടെ മൂത്തമകനാണ് റാഫി. മുഹമ്മദ് റിയാസ്, ഫാത്തിമ എന്നിവരാണ് സഹോദരങ്ങൾ. കൊല്ലം കൊട്ടാരക്കരയാണ് സ്വദേശം. 

English Summmary : Serial Actor Rafi got married

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com