ADVERTISEMENT

കഴിഞ്ഞയാഴ്ച ബാന്ദ്ര പാലി ഹില്‍സില്‍ നടന്ന ആലിയ-രണ്‍ബീര്‍ താരവിവാഹത്തിന്‍റെ അലയൊലികള്‍ സമൂഹമാധ്യമങ്ങളിലടക്കം ഇപ്പോഴും തുടരുകയാണ്. ഓരോ ദിവസവും പുറത്തുവരുന്ന പ്രിയ താരങ്ങളുടെ വിവാഹത്തിന്‍റെ ചിത്രങ്ങളും വിഡിയോകളും ആരാധകരെ ആവേശത്തിലാക്കുന്നു. ആലിയ മെഹന്ദിക്ക് ധരിച്ച് ലെഹംഗയാണ് ഇപ്പോള്‍ ചർച്ചകളിൽ നിറയുന്നത്. 

alia-mehandi-lehenga-2

ആലിയയുടെ താൽപര്യപ്രകാരം സുസ്ഥിര ഫാഷൻ എന്ന സങ്കൽപം പിന്തുടർന്ന് ഒരുക്കിയ ഈ ലെഹംഗയിൽ ഇന്ത്യയുടെ വസ്ത്രവൈവിധ്യം നിറയുന്നു. കശ്മീര്‍, ബനാറസ്, ഗുജറാത്ത്, കാഞ്ചീപുരം എന്നിവടങ്ങളിൽ നിന്നുൾപ്പടെ ഇന്ത്യയുടെ ഓരോ കോണുകളില്‍ നിന്നുമെത്തിച്ച, ഉപയോഗശേഷം ബാക്കിയായ 180 തുണി കഷണങ്ങൾ കൊണ്ടാണ് ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഈ ലെഹംഗ ഒരുക്കിയത്. 

alia-mehandi-lehenga-1

മിജ്വാനിലെ സ്ത്രീകള്‍ 3000 മണിക്കൂറുകള്‍ എടുത്താണ് ഫ്യൂഷ പിങ്ക് നിറത്തിലുള്ള ഈ ലെഹംഗ തുന്നിയത്. കശ്മീരി-ചിങ്കാരി നൂലുകള്‍ ഉപയോഗിച്ചു നെയ്ത ഈ വസ്ത്രത്തിൽ ആലിയയുടെ ജീവിതത്തിലെ പ്രധാന ഓർമകൾ പ്രതീകാത്മകമായും ആവിഷ്കരിച്ചിട്ടുണ്ട്. ബനാറസി ബ്രൊക്കോഡ്, ബന്ധാനി, ജക്വാര്‍ഡ്, കച്ച രെഷാം ബട്ടൻസ്, ആലിയയുടെ ഏതാനും വസ്ത്രങ്ങളില്‍ നിന്നുള്ള കഷണങ്ങൾ എന്നിവയും ലെഹങ്കയ്ക്ക് മിഴിവേകുന്നു. 

ലെഹംഗയ്ക്കൊപ്പം അണിഞ്ഞ ബ്ലൗസും പ്രത്യേകതകള്‍ നിറഞ്ഞതാണ്. സ്വര്‍ണ്ണത്തിലും വെള്ളിയിലും നക്ഷി, കോറ പൂക്കളും കച്ചില്‍ നിന്നുള്ള വിന്‍റേജ് സ്വർണ സീക്വിനുകളും ചേർന്നതാണ് ഈ ബ്ലൗസ്. ലെഹംഗയ്ക്ക് മാച്ച് ചെയ്യുന്ന പോള്‍കി, എമറാള്‍ഡ് നെക്‌ലേസ് അണിഞ്ഞാണ് ആലിയ മെഹന്ദി ചടങ്ങിനെത്തിയത്.

English Summary : Features of Alia Bhatt s Mehendi Lehenga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com