ADVERTISEMENT

ആർഭാട വിവാഹങ്ങള്‍ ശ്രദ്ധ നേടുന്ന ഇക്കാലത്ത് വിവാഹത്തിന് 500 ഡോളര്‍ മാത്രം മുടക്കി അമ്പരപ്പിച്ച് വധൂവരന്മാർ. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നുള്ള കിയറ, ജോയല്‍ ബ്രോക്കന്‍ബ്രോ എന്നിവരാണ് ലൊസേഞ്ചലസിൽ ലളിതമായി തങ്ങളുടെ വിവാഹം നടത്തിയത്. പൊതുസ്ഥലത്ത് ഏതാനും അതിഥികളെ സാക്ഷിയാക്കിയായിരുന്നു വിവാഹം. സമീപത്തുള്ള ഒരു ഹോട്ടല്‍ ലോഞ്ചിലായിരുന്നു സത്കാരം. 

വിവാഹ ഗൗണിനായി 47 ഡോളറാണ് കിയാറ ചെലവഴിച്ചത്. ഒരു ദിവസം ഏതാനും മണിക്കൂറുകള്‍ മാത്രം ഉപയോഗിക്കുന്ന വസ്ത്രത്തിനായി കൂടുതല്‍ പണം ചെലവാക്കേണ്ടതില്ലെന്നായിരുന്നു ഇവരുടെ തീരുമാനം.  ഒരു ചെറിയ കുന്നിന്‍ മുകളിലായിരുന്നു ചടങ്ങ്. നവദമ്പതികള്‍ക്കുള്ള കേക്കും പൂക്കളും സുഹൃത്തുക്കളും കുടുംബവും സമ്മാനിച്ചു. രണ്ടു മാസം കൊണ്ടാണ് വിവാഹം ആസൂത്രണം ചെയ്തതെന്ന് കിയറയും ജോയലും ഗുഡ് മോണിങ് അമേരിക്കയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ലാളിത്യം നിറഞ്ഞുനിന്ന ഇവരുടെ വിവാഹ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. ടിക്ടോക്കിൽ മാത്രം 10 ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചു. സമ്പാദ്യം മുഴുവൻ ചെലവഴിക്കുകയോ, കടം വാങ്ങുകയോ ചെയ്യാതെ ലളിതമായി വിവാഹം നടത്തി മാതൃകകളായ ദമ്പതികള്‍ക്ക് ആശംസ നേർന്നു നിരവധിപ്പേർ രംഗത്തെത്തി.

വിവാഹ പ്ലാനിങ് വെബ്സൈറ്റായ ദി നോട്ടിന്‍റെ കണക്കനുസരിച്ച് അമേരിക്കയിൽ ഒരു വിവാഹത്തിന്‍റെ ചെലവ് ശരാശരി 22,500 ഡോളറാണ്. വിവാഹവസ്ത്രത്തിനു മാത്രം ശരാശരി 1600 ഡോളര്‍ ചെലവ് വരുന്നു. വിവാഹത്തിനും റിസപ്ഷനുമുള്ള വേദി ഒരുക്കുന്നതിനാണ് കൂടുതൽ പണം ചെലവഴിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com