‘ബീനയ്ക്ക് ഹൃദയം കൈമാറിയിട്ട് ഒന്നര വ്യാഴവട്ടം’; സ്നേഹ സമ്മാനവുമായി ശങ്കുരു

actor-manoj-kumar-celebrating-19-th-wedding-aaniversary-with-beena-antony
SHARE

ബീന ആന്റണിയുമൊന്നിച്ചുള്ള ദാമ്പത്യം 19 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം പങ്കുവച്ച് നടൻ മനോജ് കുമാർ. ചെറിയ പിണക്കങ്ങളും വലിയ ഇണക്കങ്ങളുമായി കുടുംബം സന്തോഷത്തോടെ മുന്നോട്ടു പോകുന്നു. ഈ ജീവിതയാത്രയിൽ പിന്തുണയേകിയവർക്ക് നന്ദിയുണ്ടെന്ന് താരം സമൂഹമാധ്യമത്തിൽ കുറിച്ചു. കുടുംബചിത്രങ്ങൾ ചേർത്ത് മകൻ ആരോമൽ തയാറാക്കിയ വിഡിയോയും കുറിപ്പിനൊപ്പമുണ്ട്. 2003 ൽ ആണ് സിനിമ–സീരിയൽ താരങ്ങളായ മനോജ് കുമാറും ബീന ആന്റണിയും വിവാഹിതരായത്. 

മനോജിന്റെ കുറിപ്പ്:

‘‘ഞങ്ങൾ പരസ്പരം കൈകോർത്ത് ഹൃദയം കൈമാറിയിട്ട് ഇന്നേക്ക് ഒന്നര വ്യാഴവട്ടം കഴിയുന്നു. ഇന്നും പരസ്പരം അതേ പ്രണയം തന്നെ കിനിയുന്നു. കൊച്ചു കൊച്ചു പിണക്കങ്ങളും വലിയ വലിയ ഇണക്കങ്ങളുമായി ഞങ്ങളുടെ കൊച്ചു കുടുംബം സന്തോഷത്തോടെ മുന്നേറുന്നു. എനിക്ക് അവളും അവൾക്ക് ഞാനും മാത്രം ഇണയായി സന്തോഷത്തോടെ, നിർവൃതിയോടെ ജീവിക്കുന്നു. അർത്ഥം അനർത്ഥമാക്കാതെ ... അക്ഷരത്തെറ്റ് വരുത്താതെ ഞങ്ങൾ രചിച്ച ദാമ്പത്യമെന്ന മഹാകാവ്യത്തിന്റെ പത്തൊമ്പതാം അധ്യായത്തിലേക്ക് പ്രവേശിക്കുമ്പോൾ...." (ക്ഷമിക്കണം... ശ്രീകുമാരൻ തമ്പി സാറിന്റെ സാഹിത്യം ഒന്നു കടമെടുത്തതാ... സന്തോഷവും പ്രണയവും നിറഞ്ഞു തുളുമ്പുമ്പോൾ ആർക്കായാലും അറിയാതെ സാഹിത്യം വരുമല്ലോ...)

സർവ്വേശ്വരനു ഞങ്ങളുടെ ഏറ്റവും വലിയ നന്ദി. കൂപ്പുകൈ. ഞങ്ങളുടെ മാതാപിതാക്കൾക്ക് നന്ദി. ഗുരുക്കന്മാർക്ക് നന്ദി. കൂടപ്പിറപ്പുകൾക്ക് നന്ദി. സ്വന്തക്കാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നന്ദി. സർവ്വോപരി ഞങ്ങളുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ട് പോലും, ഞങ്ങളെ സ്നേഹിക്കുന്ന .. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന നിങ്ങൾ ഓരോ വിലയേറിയ ചങ്കുകൾക്കും നന്ദി.

ഈ വിഡിയോ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ സമ്പാദ്യമായ ഞങ്ങളുടെ പൊന്നുമോൻ ശങ്കുരുവിന്റെ സ്നേഹ സമ്മാനമാണ്...

ഉമ്മ ചക്കരേ.....’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA