ADVERTISEMENT

ഹൽദി ആഘോഷം ഗംഭീരമാക്കി സീരിയൽ താരം രക്ഷ രാജ്. ബന്ധുക്കളും സുഹൃത്തുക്കള്‍ക്കുമൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ താരം പങ്കുവച്ചു. ഇവാൻഷി ഡിസൈൻസിൽ നിന്നുള്ള മഞ്ഞ ഔട്ട്ഫിറ്റ് ആണ് രക്ഷ ധരിച്ചത്. സ്റ്റൈലിസ്റ്റ് അനു ഫാത്തിമയാണ് ഈ ഡ്രസ്സ് ഒരുക്കിയത്. 

raksha-raj-1

 

raksha-raj-2

മഞ്ഞയുടെ പ്രൗഢി വ്യക്തമാക്കി അലങ്കരിച്ച വേദിയിലായിരുന്നു ഹൽദി. വരൻ അർക്കജും രക്ഷയ്ക്കൊപ്പം നൃത്തം ചെയ്യുന്നുണ്ട്. ഏതാനും ചിത്രങ്ങളും രക്ഷ പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ സേവ് ദ് ഡേറ്റും നേരത്തെ വൈറലായിരുന്നു.

 

ഏപ്രിൽ 25ന് ആണ് വിവാഹം. സാന്ത്വനം സീരിയലിലെ അപർണ എന്ന കഥാപാത്രത്തിലൂടെയാണ് രക്ഷ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. കമർകാറ്റ് എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. മോഡലിങ്ങിലും സജീവമാണ്. 

 

നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീൻ പ്രവേശം. പിന്നീട് സാന്ത്വനത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി. അർക്കജ് ഐടി പ്രഫഷനലാണ്. ഇരുവരും കോഴിക്കോട് സ്വദേശികളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com