‘തീ’യായി വധൂവരന്മാർ വേദിയിലേക്ക്: വിഡിയോ

groom-bride-enter-into-venue-with-fire
Image Credits : Gabriel And Ambyr / Instagram
SHARE

വിവാഹം മറക്കാനാവാത്ത ഒന്നാക്കി മാറ്റാൻ ആഗ്രഹിക്കുന്നവരാണ് പലരും. അതിനു വേണ്ടി വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനായിരിക്കും ശ്രമിക്കുക. അത്തരം നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. വിവാഹവസ്ത്രത്തിൽ തീ പിടിപ്പിച്ച് വേദിയിലേക്ക് വരുന്ന വധൂവരന്മാരാണ് ഇക്കൂട്ടത്തിൽ പുതിയത്. അമേരിക്കക്കാരായ ഗേബ് ജെസോപ്പും അംബിർ ബാംബിറുമാണ് ഈ വധൂവരന്മാർ.

വിവാഹവേഷം ധരിച്ച് വിവാഹസത്കാര വേദിയിലേക്ക് വധൂവരന്മാർ വരുന്നിടത്താണു വിഡിയോയുടെ തുടക്കം. എന്നാൽ വൈകാതെ ഇവരുടെ വസ്ത്രത്തിനു പുറകിൽ സഹായി തീ കൊടുക്കുന്നു. ആളിക്കത്തുന്ന തീയുമായാണ് ഇവർ അതിഥികൾക്കിടയിലേക്ക് പ്രവേശിക്കുന്നത്. ഇവർ വേദിയിൽ എത്തിയതിനു പിന്നാലെ സഹായികൾ തീ കെടുത്തുന്നതും കാണാം. 

ഹോളിവുഡ് സിനിമയിൽ ആക്‌ഷന്‍ രംഗങ്ങളിൽ ബോഡി ഡബിൾ ആയി പ്രവർത്തിക്കുന്നവരാണ് ഇരുവരും. വിവാഹദിനം കുറച്ച് നാടകീയം ആക്കണമെന്ന ചിന്തയാണ് തീപിടിത്തത്തിലേക്ക് എത്തിച്ചത്. വെഡ്ഡിങ് ഫൊട്ടോഗ്രഫർ റസ്സ് പവൽ ആണ് വിഡിയോ പങ്കുവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA