ADVERTISEMENT

വനവാസി പെൺകുട്ടിയുടെയും വേട്ടയ്ക്ക് വന്ന യുവാവിന്റെയും പ്രണയകഥ പറയുന്ന സേവ് ദ് ഡേറ്റ് ശ്രദ്ധ നേടുന്നു. മോനു, എയ്ഞ്ചല എന്നിവരുടെ സേവ് ദ് ഡേറ്റ്  ആണ് കാടിന്റെ മനോഹാരിതയിൽ ചിത്രീകരിച്ചിരിക്കുന്നത്. കൺസപ്റ്റ് ഷൂട്ടുകളിലൂടെ ശ്രദ്ധേയരായ ആത്രേയ വെഡ്ഡിങ് സ്റ്റോറീസ് ആണ് ഇതിനു പിന്നിൽ.

കാട്ടിൽ വേട്ടയ്ക്ക് എത്തിയ യുവാവ് അപകടത്തിൽ പെടുന്നു. ഇതു കണ്ട് ഓടിയെത്തിയ തദ്ദേശവാസിയായ യുവതിയും മറ്റുള്ളവരും ചേർന്ന് ഇയാളെ രക്ഷിച്ച് അവരുടെ കുടിലിലേക്ക് കൊണ്ടു പോകുന്നു. ചികിത്സയും പരിചരണവും നൽകുന്നതിനിടെ പെൺകുട്ടിയും യുവാവും പ്രണയത്തിലാകുന്നു. എന്നാൽ പരുക്ക് ഭേദമായി അവനു പേകേണ്ട ദിവസം വന്നെത്തി. അവരുടെ പ്രണയവും നിസ്സഹായാവസ്ഥയും മനസ്സിലാക്കിയ മൂപ്പൻ അവളെ അവനൊപ്പം അയയ്ക്കുന്നു. അങ്ങനെ അവരുടെ പ്രണയം പൂവണിയുന്നു.

ആത്രേയ വെഡ്ഡിങ് സ്റ്റോറീസ് ഉടമ ജിബിന്റെ സുഹൃത്താണ് മോനു. കുറുമി എന്ന പെൺകുട്ടിയും യുവാവും തമ്മിലുള്ള ഏതാനും പ്രണയരംഗങ്ങൾ ചിത്രീകരിക്കാം എന്നായിരുന്നു ജിബിൻ മുന്നോട്ടു വച്ച ആശയം. മോനു സമ്മതം അറിയിക്കുകയും ചെയ്തു. എന്നാൽ ജിബിന്റെ മുത്തച്ഛൻ കുഞ്ഞുകുട്ടിയാണ് ഈ ആശയമൊരു കഥയാക്കി വികസിപ്പിച്ചത്. 

കുട്ടിക്കാനത്തായിരുന്നു ചിത്രീകരണം. കോസ്റ്റ്യൂമും ആക്സസറികളും വെല്ലുവിളി സൃഷ്ടിച്ചെങ്കിലും സുഹൃത്തുക്കളുടെ സഹായം തുണയായി. വനമേഖലയിലെ ചിത്രീകരണത്തിനിടെ മഴയും പുഴു ശല്യവും പ്രതിസന്ധിയുണ്ടാക്കി. രാവിലെ 5ന് തുടങ്ങിയ ചിത്രീകരണം രാത്രി 10 നാണ് അവസാനിച്ചത്. എങ്കിലും മികച്ച രീതിയിൽ ചിത്രീകരണം പൂർത്തിയാക്കാനായെന്നും മികച്ച അഭിപ്രായമാണ് വിഡിയോയ്ക്ക് ലഭിക്കുന്നതെന്നും ജിബിൻ പറയുന്നു.

നിതിൻ റോയ് ആണ് വിഡിയോ. ഗോകുല്‍ എഡിറ്റ് ചെയ്തിരിക്കുന്നു. ജിബിന്‍ ജോയ് ആണ് ചിത്രങ്ങൾ. ജോമോൻ, ടിജോ ടോമി, ആൽബിൻ എന്നിവര്‍ സഹായികളായി. മേയ് 28ന് ആണ് മോനുവിന്റെയും എയ്ഞ്ചലയുടെയും വിവാഹം.

English Summary: Cinematic style Save the date: Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com