വരൻ തലകറങ്ങി വീണു, വിഗ് ഊരിപ്പോയി; വിവാഹത്തിൽനിന്നു വധു പിന്മാറി

wedding-called-off-bald-groom-faints-brides-refuses-to-marry
പ്രതീകാത്മക ചിത്രം∙ Image Credits: MNStudio/ Shutterstock.com
SHARE

വരന് കഷണ്ടിയാണെന്നു മനസ്സിലാക്കി വധുവിന്റെ കുടുംബം വിവാഹത്തിൽ നിന്നു പിന്മാറി. വിവാഹ ചടങ്ങുകൾ പൂർത്തിയാകാൻ മിനിറ്റുകൾ മാത്രം അവശേഷിക്കുമ്പോഴായിരുന്നു ഇത്. ഉത്തർപ്രദേശിലെ ഉന്നാവിലാണ് സംഭവം.  

കാൺപുർ സ്വദേശിയാണ് വരൻ. ഉന്നാവിലെ വധൂഗൃഹത്തിലായിരുന്നു വിവാഹം. എന്നാൽ ചടങ്ങിനിടെ മണ്ഡപത്തിൽ വരൻ തലകറങ്ങി വീഴുകയും വിഗ് ഊരിപ്പോവുകയും ചെയ്തു. ഇതോടെയാണ് വരന് കഷണ്ടിയുണ്ടെന്ന് വധു മനസ്സിലാക്കിയത്. ഇക്കാര്യം മറച്ചു വച്ചതിനാൽ വിവാഹത്തിൽ നിന്നു പിന്മാറുകയാണെന്ന് വധുവും കുടുംബവും നിലപാടെടുത്തു. വരനും കുടുംബവും സമാധാനിപ്പിക്കാനും വിവാഹം നടത്താനും ശ്രമിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. തർക്കം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി. വിവാഹത്തിന് തയാറല്ലെന്ന നിലപാടിൽ വധുവും കുടുംബവും ഉറച്ചു നിന്നു. വിവാഹത്തിനായി 5.66 ലക്ഷം രൂപ വധുവിന്റെ കുടുംബം ചെലവഴിച്ചിരുന്നു. ഇതു തിരിച്ചു നൽകാമെന്ന് വരന്റെ കുടുംബം സമ്മതിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയില്‍ ഫെബ്രുവരിയിൽ സമാനമായ സംഭവം നടന്നിരുന്നു. അന്ന് വരന് കഷണ്ടിയുണ്ടെന്നറിഞ്ഞ് വധു വിവാഹവേദിയിൽ കുഴഞ്ഞു വീണു. തുടർന്ന് വിവാഹം മുടങ്ങി.

English Summary : Seeing bald groom, girl cancels wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS