സേവ് ദ് ഡേറ്റ് കൊച്ചി മെട്രോയിൽ ആയാലോ? തുടർച്ചയായ രണ്ടാം ദിനവും ഷൂട്ട്

HIGHLIGHTS
  • നിർത്തിയിട്ട ട്രെയിനിലും സഞ്ചരിക്കുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാം
  • കോച്ചുകളുടെ എണ്ണത്തിനും യാത്രയുടെ ദൈർഘ്യമനുസരിച്ചു ഫീസ് കൂടും
kochi-metro-save-the-date-location
കൊച്ചി മെട്രോ ട്രെയിനിൽ പണമടച്ചു വിവാഹത്തോടനുബന്ധിച്ചുള്ള പ്രത്യേക ഫോട്ടോയും വിഡിയോയും ചിത്രീകരിക്കുന്നവർ
SHARE

കല്യാണ മേളത്തിലാണു കൊച്ചി മെട്രോ. സേവ് ദ് ഡേറ്റും വിവാഹ പൂർവ, വിവാഹശേഷ ഫോട്ടോ ഷൂട്ടുകൾക്കു സ്ഥലം തേടുന്നവർക്കു മുന്നിലേക്കു കൊച്ചി മെട്രോ ട്രെയിനും ലൊക്കേഷനായി എത്തി. തുടർച്ചയായ രണ്ടാം ദിവസവും മെട്രോ ട്രെയിൻ വിവാഹ ഫോട്ടോ ഷൂട്ടിനു വേദിയായി.

പണമടച്ചു രസീത് വാങ്ങിയാൽ മെട്രോ ഉദ്യോഗസ്ഥർ വധുവരന്മാരെ സ്വാഗതം ചെയ്യും. മെട്രോ ട്രെയിനിന് അകവും പുറവുമെല്ലാം പശ്ചാത്തലമാക്കി നേരെ ഫോട്ടോ ഷൂട്ടിലേക്കു കടക്കാം. ഒരു കോച്ചായോ മൂന്നു കോച്ചുകളായോ ബുക്ക് ചെയ്യാം. നിർത്തിയിട്ട ട്രെയിനിലും സഞ്ചരിക്കുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാം. നിലവിൽ സർവീസ് നടത്തുന്ന ആലുവ–പേട്ട റൂട്ടിൽ ഷൂട്ടിങ് സംഘത്തിനു സഞ്ചരിക്കാം.

കോച്ചുകളുടെ എണ്ണത്തിനും യാത്രയുടെ ദൈർഘ്യമനുസരിച്ചു ഫീസ് കൂടും. മുട്ടം സ്റ്റേഷനിൽ നിർത്തിയിട്ട ഒരു കോച്ചിൽ 2 മണിക്കൂർ ഷൂട്ടിനു നിരക്ക് 5000 രൂപയാണ്. 3 കോച്ചാണെങ്കിൽ 12,000 രൂപ. സഞ്ചരിക്കുന്ന ട്രെയിനാണെങ്കിൽ ഒരു കോച്ചിന് 8,000 രൂപയും മൂന്നു കോച്ചാണെങ്കിൽ 17,500 രൂപയും നൽകണം. ഇതിനു പുറമേ സെക്യൂരിറ്റി ഡിപ്പോസിറ്റായി ഒരു കോച്ചിനു 10,000 രൂപയും 3 കോച്ചുകൾക്ക് 25,000 രൂപയും നൽകണം. ഷൂട്ടിങ്ങിനു ശേഷം ഈ പണം തിരികെ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS