‘വേദന പുഞ്ചിരിയോടെ നേരിടുന്നവൾ’; വിവാഹവാർഷിക ദിനത്തിൽ കുറിപ്പുമായി മുഹമ്മദ് റിയാസ്

minister-muhammad-riyas-veena-vijayan-wedding-anniversary
SHARE

വിവാഹവാർഷിക ദിനത്തിൽ ഭാര്യ വീണയ്ക്കൊപ്പമുള്ള ചിത്രവും കുറിപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്. ഇന്ന് വിവാഹ വാർഷികമാണെന്നും നിലവിട്ട അസംബന്ധ പ്രചരണങ്ങളുടെ വേദന വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുകയാണ് വീണയെന്നും റിയാസ് കുറിച്ചു. ‌‌

2020 ജൂണ്‍ 15ന് ആണ് പിണറായി വിജയന്റെ മകൾ വീണയെ മുഹമ്മദ് റിയാസ് ജീവിത സഖിയാക്കിയത്. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിലായിരുന്നു ചടങ്ങ്. രണ്ടാം പിണറായി സർക്കാരിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയാണ് റിയാസ്.

റിയാസിന്റെ കുറിപ്പ്: 

ഇന്ന് വിവാഹ വാർഷികം. നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ. 

English Summary: Minister Muhammad Riyas about wife veena vijayan on their wedding anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS