നടൻ നൂബിൻ വിവാഹിതനാകുന്നു; പ്രിയതമയെ ചേർത്തുപിടിച്ച് താരം: വിഡിയോ

noobin-antony
(ഇടത്) നൂബിൻ കുടുംബവിളക്ക് സീരിയലിലെ സഹാതാരങ്ങൾക്കൊപ്പം
SHARE

സീരിയൽ താരം നൂബിൻ ആന്റണി വിവാഹിതനാകുന്നു. ഓഗസ്റ്റിലാണ് വിവാഹം. കടൽത്തീരത്ത് പ്രിയതമയെ ചേർത്തു പിടിച്ചുള്ള വിഡിയോ പങ്കുവച്ചാണ് നൂബിൻ ഇക്കാര്യം അറിയിച്ചത്. ആറു വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്.

വിഡിയോയിൽ പ്രണയിനിയുടെ മുഖം വെളിപ്പെടുത്തുന്നില്ല. വൈകാതെ ഭാര്യയും ഭർത്താവും ആകുമെന്ന് ഒപ്പം കുറിച്ചിട്ടുണ്ട്. ‘പ്രണയം, വിവാഹം ഉടൻ, ഓഗസ്റ്റ്’ എന്നീ ഹാഷ്ടാഗുകൾ ഒപ്പമുണ്ട്.

കുടുംബവിളക്ക് സീരിയലിലെ പ്രതീഷ് എന്ന കഥാപാത്രത്തിലൂടെയാണ് നൂബിൻ ശ്രദ്ധേയനായത്. മോഡലിങ്ങിലൂടെയാണ് തുടക്കം. ഇടുക്കി രാജാക്കാട് സ്വദേശിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS