ഒന്നാം വിവാഹവാർഷികം ആഘോഷമാക്കി സീരിയിൽ താരങ്ങളായ മൃദുല വിജയ്‌യും യുവകൃഷ്ണയും. കേക്ക് മുറിക്കുന്നതിന്റെയും സമ്മാനങ്ങൾ കൈമാറുന്നതിന്റെയും ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇവരുടെ കുടുംബാംഗങ്ങളെയും ചിത്രങ്ങളിൽ കാണാം.
‘‘എനിക്ക് എല്ലാ അർഥത്തിലും യോജിച്ച പങ്കാളിയായതിന് നന്ദി. ശുദ്ധമായ സ്നേഹത്തിന്റെ 365 ദിവസങ്ങൾ. പരമമായ ആനന്ദം, സന്തോഷകരമായ ഒന്നാം വിവാഹവാർഷികം ഏട്ടാ’’– യുവയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മൃദുല കുറിച്ചു. ‘സമ്മാനം എന്താണെന്നല്ല, അത് ആരു നൽകുന്നവെന്നതാണ് സന്തോഷത്തിന്റെ അടിസ്ഥാനം. പ്രിയപ്പെട്ടവൾക്കൊപ്പമുള്ള ഇന്നലത്തെ സന്തോഷകരമായ നിമിഷങ്ങൾ’ എന്നാണാണു യുവ കുറിച്ചത്.
2021 ജൂലൈ 8ന് ആയിരുന്നു യുവയും മൃദുലയും വിവാഹിതരായത്. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. ഗർഭിണിയായതിനാൽ അഭിനയത്തിൽനിന്നും വിട്ടു നിൽക്കുകയാണു മൃദുല.