‘എന്നും സാരി ധരിക്കണം, 15 ദിവസം കൂടുമ്പോൾ ഷോപ്പിങ്’; ചിരിപ്പിച്ച് വിവാഹ ഉടമ്പടി

bride-makes-groom-sign-marriage-contract-before-wedding-video-viral
SHARE

രസകരമായ മുഹൂർത്തങ്ങളാൽ സമ്പന്നമാണ് ഇക്കാലത്തെ വിവാഹങ്ങൾ. വിവാഹ ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്ന വധൂവരന്മാരുടെ ഒരു വിഡിയോ ഇത്തരത്തിൽ ശ്രദ്ധ നേടുകയാണ്. അസമിലെ ഗുവാഹത്തി സ്വദേശികളായ ഈ വധൂവരന്മാർ ഉടമ്പടിയിൽ എട്ടു നിബന്ധനകള്‍ കൂട്ടിച്ചേർത്തു. അവ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

രണ്ടു പേരുടെയും ആഗ്രഹങ്ങളും ആവശ്യങ്ങളും നിബന്ധനകളിലുണ്ട്. മാസത്തിൽ ഒരു പിസയേ കഴിക്കാവൂ, വീട്ടിലെ ഭക്ഷണത്തിന് മുൻഗണന നൽകണം, എല്ലാ ദിവസവും സാരി ധരിക്കണം, രാത്രി പാർട്ടികൾക്ക് പോകുന്നത് എന്നോടൊപ്പം മാത്രം, എല്ലാ ദിവസവും ജിമ്മില്‍ വർക്കൗട്ട് ചെയ്യണം, ഞായറാഴ്ച രാവിലത്തെ പ്രഭാതഭക്ഷണം ഭർത്താവ് ഉണ്ടാക്കണം, എല്ലാ പാർട്ടിയിലും നല്ലൊരു ചിത്രം എടുക്കണം, 15 ദിവസം കൂടുമ്പോൾ ഷോപ്പിങ്ങിന് പോകണം എന്നിവയാണ് നിബന്ധനകൾ. 

മികച്ച കരാർ ആണെന്നും നടപ്പാക്കാൻ സാധിക്കട്ടേ എന്നും ആശംസകളുണ്ട്. എന്നാൽ ഇതൊന്നും പിന്തുടരാനാവില്ലെന്നാണ് ചിലരുടെ അഭിപ്രായം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS