കൂറ്റൻ തിരമാല അടിച്ചു കയറി; ബീച്ച് വെഡ്ഡിങ് അലങ്കോലം: വിഡിയോ

huge-wave-crashes-seaside-wedding-reception–venu-video
SHARE

കടൽത്തീരത്തിന്റെ മനോഹാരിതയിൽ വിവാഹിതരാകുന്നത് പാശ്ചാത്യ രാജ്യങ്ങളിൽ പുതുമയുള്ള കാര്യമല്ല. വിവാഹത്തിനും സത്കാരത്തിനുമായി ബീച്ചിൽ വേദികൾ ഒരുക്കാറുണ്ട്. എന്നാൽ അത്തരമൊരു വിവാഹവേദി തിരമാല അടിച്ചു തകരുന്നത് സാധാരണ കാഴ്ചയല്ല. അത്തരമൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അമേരിക്കയിലെ ഹവായിൽ നടന്ന വിവാഹ സത്കാരമാണു തിരമാല അടിച്ചു കയറി അലങ്കോലമായത്. 

സത്കാരം നടക്കുന്നിടത്തേക്ക് കൂറ്റൻ തിരമാല വരുന്നതും അതിഥികൾ ഓടി മാറുന്നതും വിഡിയോയിൽ കാണാം. തിരമാലയുടെ ശക്തിയിൽ മേശയും കസേരയുമുൾപ്പടെ അവിടെയുള്ള എല്ലാം മറിഞ്ഞു വീണു. ആർക്കും പരുക്കേറ്റിട്ടില്ലെന്നും എന്നാൽ വിവാഹക്കേക്ക് ഉൾപ്പടെ എല്ലാം നശിച്ചു പോയെന്നും എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.  

കാലാവസ്ഥയിലുള്ള അപ്രതീക്ഷിത മാറ്റമാണ് ഇത്തരം വലിയ തിരമാലകള്‍ക്കു കാരണമായതെന്നും റിപ്പോർട്ടുണ്ട്. വരും ദിവസങ്ങളിലും കൂറ്റൻ തിരമാലകൾ അടിക്കാൻ സാധ്യതയുള്ളതിനാല്‍ കടല്‍ത്തീരങ്ങൾ കുറച്ചു ദിവസത്തേക്ക് അടച്ചിടാനാണ് അധികൃതരുടെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS