അമേരിക്കയിലെ ഫ്ളോറിഡയില്‍ 2020 ഒക്ടോബറില്‍ ആയിരുന്നു പ്രഫനൽ റസലറും നടനുമായ ജോണ്‍ സീനയും കനേഡിയന്‍ എന്‍ജിനീയർ ഷേയ് ഷൗവിസാദേയും വിവാഹിതരായത്. ഈ വിവാഹത്തിന് കൃത്യം 21 മാസങ്ങള്‍ക്കുശേഷം കാനഡയിലെ വാന്‍കൂവറില്‍വച്ച് വീണ്ടും വിവാഹിതരായിരിക്കുകയാണ് ജോണും ഷേയും.
2019ല്‍ പ്ലേയിങ് വിത്ത് ഫയര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി വാന്‍കൂവറിലെത്തിയപ്പോഴാണ് ജോണ്‍ ആദ്യമായി ഷേയെ കാണുന്നത്. ആ കണ്ടുമുട്ടലിന്റെ ഓർമയ്ക്കായാണ് ഇതേ നഗരത്തില്‍ വച്ച് ഇപ്പോൾ വിവാഹിതരാകാന്‍ തീരുമാനിച്ചത്. ഹോട്ടല്‍ ജോര്‍ജിയയിലായിരുന്നു ചടങ്ങുകൾ.
ജോൺ വാന്‍കൂവറിലെ റസ്റ്ററന്‍റില്‍ ഷൂട്ടിങ്ങ് നടക്കുമ്പോഴാണ് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാന ഷേയേ ജോണ്‍ കാണുന്നത്. ആദ്യ കാഴ്ചയിൽതന്നെ ഷേ തന്‍റെ മനസ്സ് കീഴടക്കിയതായി ജോണ്‍ പിന്നീടൊരു അഭിമുഖത്തില്‍ പറഞ്ഞു.

എലിസബത്ത് ഹ്യൂബര്‍ഡ്യൂ ആണ് ജോണിന്‍റെ ആദ്യ ഭാര്യ. 2012ല്‍ ഇവര്‍ വിവാഹമോചിതരായി. ഡബ്യുഡബ്യുഇയിലെ സഹ ഗുസ്തി താരം നിക്കി ബെല്ലയുമായുള്ള ആറു വര്‍ഷം നീണ്ട പ്രണയം 2018ലാണ് ജോണ്‍ അവസാനിപ്പിച്ചത്. തുടര്‍ന്നാണ് ഷേയുമായുള്ള പ്രണയം. 2019ല്‍ ഡേറ്റിങ് ആരംഭിച്ച ഇരുവരും ജോൺ അഭിനയിച്ച പ്ലേയിങ് വിത്ത് ഫയറിന്‍റെ ആദ്യ പ്രദര്‍ശനത്തിന് ഒന്നിച്ചെത്തി. കോവിഡ് മഹാമാരിക്കിടെ 2020 ഒക്ടോബര്‍ 12ന് ഫ്ളോറിഡയിലെ ടാംപയിലുള്ള അറ്റോണി ഓഫിസിൽ വച്ച് ഇരുവരും നിയമപരമായി ഒന്നായി.
1999ലാണ് ജോൺ സീന പ്രഫഷനൽ ഗുസ്തിയുടെ ഭാഗമാകുന്നത്. 2001ല്‍ വേള്‍ഡ് റസ്‌ലിങ് ഫെഡറേഷനുമായി കരാറൊപ്പിട്ടു. 18 ഡബ്യുഡബ്യുഇ ചാംപ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കിയ ജോണ്‍ സ്യൂയിസൈഡ് സ്ക്വാഡ്, ബംബിള്‍ ബീ, എഫ് 9 എന്നിവ ഉൾപ്പടെ നിരവധി സിനിമകളിലും ടെലിവിഷന്‍ സീരിസുകളിലും അഭിനയിച്ചിട്ടുണ്ട്.