‘ഇങ്ങനെയെങ്കിലും പ്രയോജനമുണ്ടാകട്ടെ’; കോട്ടയം നഗരത്തിലെ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് വൈറൽ

post-wedding-shoot-at-kottayam-town-goes-viral
Image Credits: lensoutmedia / Facebook
SHARE

കോട്ടയം നഗരത്തിൽ ചിത്രീകരിച്ച പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ശ്രദ്ധ നേടുന്നു. താഴത്തങ്ങാടി സ്വദേശികളായ ഹാരിഷ്, ഷെറീന ദമ്പതികളുടെ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആണിത്. ലെൻസ്ഔട്ട് മീഡിയയ്ക്കു വേണ്ടി നവാസ് ഷാനാണു ചിത്രങ്ങൾ പകർത്തിയത്.

വര്‍ഷങ്ങളായിട്ടും പണി പൂർത്തിയാകാത്ത കോട്ടയത്തെ ആകാശനടപ്പാതയാണു പ്രധാന ലൊക്കേഷൻ. വാർത്തകളിലും ട്രോളുകളിലും പലപ്പോഴായി നിറഞ്ഞ ആകാശനടപ്പാത മുൻപും ഷൂട്ടുകൾക്ക് ലൊക്കേഷനായിട്ടുണ്ട്. ‌

post-wedding-shoot-1

നഗരഹൃദയത്തിലെ പടവലം പന്തൽ എന്നാണ് ട്രോളന്മാർ ആകാശനടപ്പാതയ്ക്ക് നൽകിയിട്ടുള്ള വിശേഷണം. ഇതു കൊണ്ട് ഇങ്ങനെയെങ്കിലും പ്രയോജനം ഉണ്ടാകട്ടെ എന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകൾ. 

തല്ലുമാല സിനിമയുടെ തീമിലും ചിത്രങ്ങൾ പകര്‍ത്തിയിട്ടുണ്ട്. ആർട്ട് ഗാലറിയാണ് ഇതിനു ലൊക്കേഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}