ഹിമാചൽപ്രദേശിലെ ധരംശാലയ്ക്ക് അടുത്തുള്ള ദിവ്യ ആശ്രമം ക്ഷേത്രത്തിൽ വച്ച് യുക്രെയ്ൻ സ്വദേശിയെ താലി ചാർത്തി റഷ്യൻ യുവാവ്. ഓഗസ്റ്റ് രണ്ടിനായിരുന്നു ഹൈന്ദവാചാരപ്രകാരമുള്ള ഇവരുടെ വിവാഹം. റഷ്യക്കാരനായ സെർജി നോവിക്കോവ് രണ്ടു വർഷം മുമ്പാണ് യുക്രെയ്ൻ സ്വദേശി എലോന ബ്രമോകയുമായി പ്രണയത്തിലാകുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം തുടരുന്ന പശ്ചാത്തലത്തിലുള്ള ഇവരുടെ ഇന്ത്യൻ വിവാഹത്തിന് വലിയ ശ്രദ്ധയാണു ലഭിക്കുന്നത്.
ഒരു വർഷമായി സെർജിയും എലോനയും ഇന്ത്യയിലുണ്ട്. പ്രദേശവാസികളായ വിനോദ് ശർമയും കുടുംബവുമാണ് ഇവരുടെ വിവാഹത്തിനു വേണ്ട ഏർപ്പാടുകൾ ചെയ്തത്. ധരംശാലയിലുള്ള മറ്റു വിദേശ വിനോദസഞ്ചാരികളും വിവാഹത്തിന്റെ ഭാഗമായി. ഇന്ത്യൻ പരമ്പരാഗത രീതിയിൽ വസ്ത്രം ധരിച്ചാണ് ഒരുങ്ങിയുള്ള ഇവരുടെ വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സനാധന
യുദ്ധ ഭീതിക്കിടെ യുക്രെയ്ൻ സ്വദേശികൾ വിവാഹിതരാകേണ്ടി വരുന്ന വാർത്തകൾ പുറത്തു വന്നിരുന്നു. അതിൽ നിന്നു വ്യത്യസ്തമായി സമാധാനവും ആഘോഷപൂർവവുമുള്ള വിവാഹത്തിന് സെർജിയോയ്ക്കും എലോനയ്ക്കും അവസരം ലഭിച്ചത് ഭാഗ്യമാണെന്നാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്ന കമന്റ്.