വധുവും വരനും പൊരിഞ്ഞ തല്ല്; പിടിച്ചു മാറ്റാനാകാതെ ബന്ധുക്കൾ: വിഡിയോ

bride-furious-fight-with-groom-at-mandap-video-viral
SHARE

വിവാഹ വേദിയിൽ തമ്മിൽതല്ലുന്ന വധൂവരന്മാരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചടങ്ങുകൾക്കിടെയാണ് ഇരുവരും വഴക്കിടുന്നത്. എന്നാൽ കാരണം വ്യക്തമല്ല. ഏതാനും സൈക്കന്‍ഡ് മാത്രമാണ് വിഡിയോയുടെ ദൈര്‍ഘ്യം. 

ബന്ധുക്കൾ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും വധു അടങ്ങുന്നില്ല. ഉത്തരാഖണ്ഡിന്റെ പരമ്പരാഗത ശൈലിയിലുള്ള വിവാഹവസ്ത്രമാണ് ഇവർ ധരിച്ചിരിക്കുന്നത്. എങ്കിലും വിഡിയോ എവിടെ നിന്നാണെന്നോ വധൂവരന്മാർ ആരാണെന്നോ വ്യക്തമല്ല.

തമാശയായി തുടങ്ങിയ കാര്യം വഴക്കിൽ കലാശിച്ചതാണോ എന്ന സംശയമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. വിവാഹദിനം ഇങ്ങനെയാണെങ്കിൽ തുടർന്നുള്ള ജീവിതം എങ്ങനെയാവുമെന്ന ആശങ്ക ചിലർ പങ്കുവയ്ക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}