‘ആരാദ്യം മാലയിടും? വധുവിനും വരനും സംശയം. പിന്നെ ഒന്നും നോക്കിയില്ല. സ്റ്റോൺ പേപ്പർ സിസേഴ്സ് കളിച്ച് കണ്ടെത്തി. തുടർന്ന് വധു ആദ്യം മാലയിട്ടു.’ വിവാഹവേദിയിൽ നിന്നുള്ള ഈ രസകരമായ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പ്രിയങ്ക, റഹിൽ ഷാ എന്നിവരുടെ വിവാഹവേദിയിലാണ് രസകരമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. രാത്രിയിലായിരുന്നു ഇവരുടെ വിവാഹം. വർണാഭമായ വേദിയിലെ ഇവരുടെ കുസൃതി നിറഞ്ഞ നിമിഷങ്ങൾ ഹൃദയം തൊട്ടെന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകൾ.
‘wedding wire india’ എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ 17 ലക്ഷം കാഴ്ചക്കാരെയാണ് ഇതുവരെ നേടിയത്.