ADVERTISEMENT

സീരിയൽ താരം റെയ്ജൻ രാജൻ വിവാഹിതനായി. കോഴിക്കോട് സ്വദേശി ശിൽപ ജയരാജ് ആണ് വധു. തൃശൂരിലെ സബ് റജിസ്ട്രാർ ഓഫിസിലായിരുന്നു വിവാഹം.

വിവാഹിതനായെന്ന് അറിയിച്ച് റെയ്ജൻ യുട്യൂബിൽ വിഡിയോ പങ്കുവച്ചു.  ‘‘കല്യാണം കഴിഞ്ഞു. ഞങ്ങളുടെ ആഘോഷങ്ങൾ തുടങ്ങുകയാണ്. ബാക്കി വിശേഷങ്ങൾ ഇതുപോലെ സർപ്രൈസ് ആയി വരും’’– റെയ്ജൻ പറഞ്ഞു. ലളിതമായിരുന്നു ചടങ്ങുകൾ. വസ്ത്രത്തിലും ആഭരണങ്ങളിലും ലാളിത്യം നിറഞ്ഞു. 

വിവാഹിതനാകുന്ന വിവരം റെയ്ജൻ നേരത്തേ യുട്യൂബിലൂടെ അറയിച്ചിരുന്നു. എന്നാൽ വധു ആരെന്നോ, വിവാഹം തീയതിയോ വെളിപ്പെടുത്തിയിരുന്നില്ല. അതിനാൽ വിവാഹിതനായെന്ന വാർത്ത അപ്രതീക്ഷിതമായാണ് ആരാധകരെ തേടിയെത്തിയത്.

മോഡലിങ്ങിലൂടെയാണ് റെയ്ജന്റെ തുടക്കം. മകൾ സീരിയലിലൂടെ മിനിസ്ക്രീനിലെത്തി. ഇതിനുശേഷം ഒരു ഇടവേളയെടുത്ത് റെയ്ജൻ ആത്മസഖിയിലൂടെ തിരിച്ചെത്തി. ഈ സീരിയലിലെ സത്യജിത്ത് ഐപിഎസ് എന്ന കഥാപാത്രം റെയ്ജന് നിരവധി ആരാധകരെ സമ്മാനിച്ചു. പിന്നീട് നിരവധി സീരിയലുകളുടെയും ഷോകളുടെയും ഭാഗമായി. നിലവിൽ ഭാവന എന്ന സീരിലയിലാണ് അഭിനയിക്കുന്നത്. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com