ഈ ഓണത്തിന് കേരളത്തിൽ ചുണ്ടൻ വള്ളങ്ങളുടെ മത്സരയോട്ടത്തിൽ M4marry യും തിരകളെ പുൽകാൻ കല്യാണ വള്ളവുമായി ഒരുങ്ങുന്നു. വിവാഹ സൽക്കാരത്തിനായി മനോഹരമായി അലങ്കരിച്ച വള്ളം കേരളക്കരയ്ക്ക് ദൃശ്യ വിരുന്നൊരുക്കുന്നു.
കല്യാണ വള്ളത്തിൽ വധൂവരന്മാരും കുടുംബാംഗങ്ങളും ജീവിതത്തിലെ പാരമ്പര്യ സംഗീതത്തിന്റെ അകമ്പടിയുമായി അണിചേരും. എംഫോർ മാരിയിലൂടെ വിവാഹിതരായ ദമ്പതികളാണ് ഈ കല്യാണ വള്ളത്തിൽ ഉണ്ടായിരിക്കുക.
എല്ലാ വർഷവും പുന്നമട കായലിൽ നടക്കുന്ന വള്ളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്കൊപ്പം M4marry കല്യാണ വള്ളവും ഉണ്ടാവും. വള്ളംകളിയിൽ ഉയർന്നു കേൾക്കുന്ന അതേ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടു കൂടിയാണ് നവവധുവിനെ സ്വീകരിക്കുക.
തുഴകൾ കായലോളങ്ങളെ സംഗീതത്മമായി വകഞ്ഞു മാറ്റി മുന്നേറുമ്പോൾ വള്ളപ്പാട്ടുകളുടെ താളത്തിൽ വധുവിനും സ്വീകരണമൊരുങ്ങും. ഓണക്കാലത്ത് ഒഴിച്ചു കൂടാനാവാത ജലമേളയാണ് നെഹ്‌റു ട്രോഫി വള്ളം കളി. കഴിഞ്ഞ രണ്ടു വർഷം കോവിഡ് മഹാമാരി കാരണം വള്ളം കളി നടക്കാഞ്ഞതിനാൽ ഇത്തവണ കെങ്കേമമാകും എന്നതിൽ സംശയമില്ല. ആ ഉത്സവ തിമിർപ്പിലാണ് M4 marry യും പങ്കാളിയാവുന്നത്. ഓണാക്കാലത്തു കേരളത്തിൽ ഏറ്റവും കൂടുതൽ പേർ ആവേശത്തോടെ കാണികളാകുന്ന പരിപാടി കൂടിയാണ് വേമ്പനാട് കായലിനെ ഇളക്കി മറിച്ചു കുതിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ പാച്ചിൽ.
ഓരോ ഓണക്കാലത്തും പ്രൗഢ ഗംഭീരമായ ചുണ്ടൻ വള്ളങ്ങളെ സ്വീകരിക്കാൻ വേമ്പനാട്ടു കായൽ ഒരുങ്ങി നിൽക്കുന്നു. തുഴച്ചിൽക്കാരും വള്ളപ്പാട്ടും വർഷം മുഴുവൻ മനസ്സിൽ നിന്ന് മായാതെ നിൽക്കും.
നാഷനൽ ജ്യോഗ്രാഫി തിരഞ്ഞെടുത്ത മികച്ച കാഴ്ചകളുടെ ആദ്യ 50 പട്ടികയിൽ കേരളത്തിലെ കായലുകളും ഇടം പിടിച്ചിട്ടുണ്ട്. ആലപ്പുഴയിലെ പുന്നമടക്കായൽ വിനോദ സഞ്ചരികൾക്ക് എക്കാലത്തും പ്രിയപ്പെട്ടതുമാണല്ലോ.
രാജകീയ പ്രൗഢിയുള്ള കെട്ടുവള്ളങ്ങളും വിനോദ സഞ്ചാരികളുടെ മനം കവരുന്നു. സഞ്ചാരികളെ കീഴടക്കുന്ന കാഴ്ചകളും അനുഭവങ്ങളും കിഴക്കിന്റെ വെനീസ് എന്ന ആലപ്പുഴയുടെ പ്രത്യേകതകളാണ്.
തുരുത്തുകളും വെള്ളത്താൽ ചുറ്റപ്പെട്ട ഗ്രാമങ്ങളും നിറഞ്ഞ ആലപ്പുഴയെ പരസ്പരം ബന്ധിപ്പിക്കുന്നത് കായലുകളാണ്. അതിനാൽ തന്നെ ആലപ്പുഴ ഡെസ്റ്റിനേഷൻ വെഡിങിന് പറ്റിയ സ്ഥലമാണ്.
കേട്ടുവള്ളങ്ങളിൽ കല്യാണങ്ങൾ നടത്തുന്നത് ഇപ്പോൾ ഒരു പുതുമയുമല്ല.
നമ്മൾക്ക് അനുയോജ്യരായ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിൽ ദക്ഷിണേന്ത്യയിൽ ഏറെ വിശ്വസ്തതയുള്ള മലയാള മനോരമയുടെ വിവാഹ വെബ്സൈറ്റ് ആണ് M4marry.com.
M4marry യുടെ ക്യാംപെയ്ൻ ആണ് ‘wear happiness’ (സന്തോഷത്തെ പുൽകൂ) എന്നത്.
ഈ ഓണക്കാലത്ത് നിങ്ങളുടെ ഓണച്ചിത്രങ്ങളും റീൽസുകളും സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചു കൊണ്ട് ഗിഫ്റ്റ് ഹാമ്പേഴ്സും മറ്റു സമ്മാനങ്ങളും നേടാം. വ്യത്യസ്തമായ ഈ പരിപാടിയിൽ നിങ്ങളും പ്രൊഫൈലുകൾ ആഘോഷ ചിത്രങ്ങൾ സഹിതം m4marry സൈറ്റിൽ പങ്കുവെക്കുക..