‘ഇന്തൊനീഷ്യന്‍ പ്ലേബോയ് കിങ്’ എന്ന് അറിയപ്പെടുന്ന ഖാൻ 88ാം വിവാഹത്തിനൊരുങ്ങുന്നു. മുൻ ഭാര്യയെയാണ് 61 കാരൻ ഖാൻ ജീവിതസഖിയാക്കുന്നത്. മുൻഭാര്യ തന്നിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ ഖാൻ സമ്മതിച്ചതോടെയാണ് പുനർവിവാഹത്തിന് കളമൊരുങ്ങിയത്. മുമ്പ് ഒരു മാസം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യം നീണ്ടത്. എന്നാൽ ഇപ്പോഴും തന്നെ പ്രണയിക്കുന്നുവെന്ന് മുൻഭാര്യ പറഞ്ഞതോടെ ജീവിതത്തിലേക്ക് വീണ്ടും ക്ഷണിക്കുകയായിരുന്നുവെന്ന് ഖാൻ ട്രിബ്യൂൺ ന്യൂസിനോട് പറഞ്ഞു.
വിവാഹങ്ങളുടെ എണ്ണമാണ് കർഷകനായ ഖാനിന് പ്ലേബോയ് കിങ് എന്ന വിശേഷണം നേടികൊടുത്തത്. 14ാം വയസ്സിലായിരുന്നു ആദ്യ വിവാഹം. ഇയാളേക്കാൾ രണ്ടു വയസ്സ് കൂടുതലുള്ള സ്ത്രീയായിരുന്നു ആദ്യ ഭാര്യ. എന്നാൽ രണ്ടു വർഷത്തിനുശേഷം ഇവർ വിവാഹമോചിതരായി. തുടർന്ന് കൂടുതൽ സ്ത്രീകൾ തന്നെ പ്രണയിക്കുന്നതിനായുള്ള ‘ആത്മീയജ്ഞാനം’ നേടിയെന്ന് ഇയാൾ അവകാശപ്പെടുന്നു. സ്ത്രീകൾക്ക് ദോഷമാകുന്ന ഒന്നും താൻ ചെയ്യാറില്ലെന്നും അവരുടെ വികാരങ്ങൾ പരിഗണിക്കാറുണ്ടെന്നും ഖാൻ മലായ മെയിലിനോട് പറഞ്ഞു. 87 വിവാഹങ്ങളിലായി ഖാനിന് എത്ര മക്കളുണ്ടെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.