മുൻ മിസ് അർജന്റീന മരിയാനോ വരേലയും മിസ് പോർട്ടോറിക്ക ഫാബിയോള വലന്റീനയും വിവാഹിതരായി. ഒക്ടോബർ 28ന് ആയിരുന്നു വിവാഹം. രണ്ടു വർഷമായി പ്രണയത്തിലായിരുന്നു.
ഒന്നിച്ചുള്ള നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. ‘‘ഞങ്ങൾ ഇതുവരെ പ്രണയം രഹസ്യമാക്കി സൂക്ഷിച്ചു. ഈ സുദിനത്തിൽ അത് പരസ്യമാക്കുകയാണ്’’ എന്ന് വിഡിയോയ്ക്കൊപ്പം കുറിച്ചു.
2020 മിസ് ഗ്രാന്റ് ഇന്റർനാഷനൽ മത്സരത്തിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ഈ സൗഹൃദമാണ് പ്രണയമായി വളർന്നത്. 2019 മിസ് യൂണിവേഴ്സ് മത്സരത്തിൽ പോർട്ടോറിക്കയെ പ്രതിനിധീകരിച്ചത് ഫാബിയോളയാണ്. മരിയാന 2019 ൽ മിസ് അർജന്റീന കിരീടം നേടി. സ്വവർഗ വിവാഹം 2010 മുതൽ അർജന്റീനയിൽ നിയമവിധേയമാണ്. പോർട്ടോറിക്കയിൽ 2015 ലും നിയമവിധേയമായി.