83 വയസ്സുള്ള പോളണ്ടുകാരിയുടെ വരനായി പാക്കിസ്ഥാനി യുവാവ്
Mail This Article
പോളണ്ട് സ്വദേശിയായ 83കാരി ബ്രോമയും പാക്കിസ്ഥാൻ സ്വദേശി 28കാരൻ മുഹമ്മദ് നദീമും വിവാഹിതരായി. പാക്കിസ്ഥാനിലെ ഹഫീസാബാദിലായിരുന്നു വിവാഹം. ഇരുവരും ആറു വർഷമായി പ്രണയത്തിലാണ്. പ്രായവും ഭൂഖണ്ഡങ്ങളും മറികടന്നുള്ള ഇവരുടെ പ്രണയം ഡെയ്‌ലി പാക്കിസ്ഥാനാണ് റിപ്പോർട്ട് ചെയ്തത്.
മുഹമ്മദ് നദീം മെക്കാനിക് ആണ്. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും വിവാഹത്തിന്റെ സമയത്താണ് ആദ്യമായി നേരിട്ടു കണ്ടതെന്നും റിപ്പോർട്ടുകളുണ്ട്. വീട്ടുകാരുടെ എതിർപ്പാണ് വിവാഹം നീണ്ടു പോകാൻ കാരണമായത്. ഇവരുടെ പ്രായവ്യത്യാസത്തിൽ വീട്ടുകാർക്ക് ആശങ്ക ഉണ്ടായിരുന്നു. ബന്ധത്തിലുള്ള ഒരു പെണ്‍കുട്ടിയുമായി നദീമിന്റെ വിവാഹം നടത്താൻ വീട്ടുകാർ ശ്രമിച്ചു. എന്നാൽ ബ്രോമയേ മാത്രമേ വിവാഹം ചെയ്യൂ എന്ന് നദീം ഉറപ്പിച്ചു പറഞ്ഞതോടെ വീട്ടുകാർ വഴങ്ങി. തുടർന്ന് ബ്രോമ പോളണ്ടിൽ നിന്നും പാക്കിസ്ഥിലേക്ക് എത്തി.
ചുവപ്പ് ലെഹങ്കയും ആഭരണങ്ങളും മെഹന്തിയും അണിഞ്ഞ് ബ്രോമ വധുവമായി ഒരുങ്ങി. ഇസ്‌ലാമിക നിയമങ്ങളും ആചാരങ്ങളും അനുസരിച്ചായിരുന്നു വിവാഹം.