സീരിയൽ താരം ഗൗരി കൃഷ്ണനും സംവിധായകൻ മനോജ് പേയാടും നവംബർ 24ന് വിവാഹിതരാകും. സമൂഹമാധ്യമത്തിലൂടെയാണ് ഗൗരി വിവാഹതീയതി അറിയിച്ചത്. വിവാഹവസ്ത്രത്തിന്റെ വിഡിയോ താരം പങ്കുവച്ചിരുന്നു. ഇതിൽ തീയതിയും ആലേഖനം ചെയ്തിരുന്നു.
ഗൗരി നായികയായി അഭിനയിച്ച പൗർണമിത്തിങ്കൾ സീരിയലിന്റെ സംവിധായകനാണ് മനോജ് പേയാട്. ഫെബ്രുവരി 11ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. മനോജ് തിരുവനന്തപുരം സ്വദേശിയാണ്. കോട്ടയമാണ് ഗൗരിയുടെ സ്വദേശം.
അഭിനയത്തോടൊപ്പം വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും ശ്രദ്ധ നേടിയ താരമാണ് ഗൗരി. ‘അനിയത്തി’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പൗർണമിത്തിങ്കൾ എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി.