‘ഇതാണ് എന്റെ പ്രണയം’; സേവ് ദ് ഡേറ്റ് വിഡിയോയുമായി നടൻ ജിത്തു: വിവാഹം നവംബർ 19ന്

serial-actor-jithu-venugopal-save-the-date-video
SHARE

സീരിയൽ താരം ജിത്തു വേണുഗോപാൽ വിവാഹിതനാകുന്നു. കാവേരി എസ്.നായർ ആണ് വധു. നവംബംർ 19ന് ആണ് വിവാഹം. സേവ് ദ് ഡേറ്റ് പങ്കുവച്ചാണ് ജിത്തു വിവാഹവിശേഷം ആരാധകരെ അറിയിച്ചത്. 

‘‘ഞങ്ങളുടെ വിവാഹം ഉറപ്പിച്ചു. എന്റെ പ്രണയം. എന്റെ പങ്കാളി. എപ്പോഴും ഓർമിച്ചു കൊണ്ടിരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയെ ഞാൻ കണ്ടെത്തി. ജീവിതകാലം മുഴുവൻ ഒപ്പം ചെലവഴിക്കേണ്ട, ഏറ്റവും അനുയോജ്യമായ, എന്നെ കൂടുതൽ കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വ്യക്തിയെ ഞാൻ കണ്ടെത്തി’’– സേവ് ദ് ഡേറ്റിനൊപ്പം ജിത്തു കുറിച്ചു. സിനിമാ സ്റ്റൈലിൽ ഒരുക്കിയ സേവ് ദ് ഡേറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അർച്ചന സുശീലൻ, അലീന പടിക്കൽ, മീര വാസുദേവൻ, അനൂപ്, ബീന ആന്റണി, അനൂപ് കൃഷ്ണൻ, അമൃത നായർ എന്നീ താരങ്ങള്‍ ജിത്തുവിന് ആശംസ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്. സീതാ കല്യാണം, മൗനരാഗം എന്നീ സീരിയലുകളിലൂടെയാണ് ജിത്തു ശ്രദ്ധേയനായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS