‘എന്തൊരു നിമിഷം’; സഹോദരന്റെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് രഞ്ജിനി ഹരിദാസ്

anchor-ranjini-haridas-brother-wedding
SHARE

സഹോദരൻ ശ്രീപ്രിയന്റെ വിവാഹചിത്രങ്ങൾ പങ്കുവച്ച് അവതാരകയും നടിയുമായ രഞ്ജനി ഹരിദാസ്. ബ്രീസ് ജോർജ് ആണ് ശ്രീപ്രിയന്റെ വധു. ഞായറാഴ്ച ആലപ്പുഴയിൽ വച്ചായിരുന്നു വിവാഹം. ചടങ്ങിന്റെ വിഡിയോയും ഏതാനും ചിത്രങ്ങളും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രഞ്ജിനി പങ്കുവച്ചത്.

ഹൈന്ദവാചാര പ്രകാരമായിരുന്നു ചടങ്ങ്. വെള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു ശ്രീപ്രിയന്റെ വേഷം. വെള്ള പട്ടു സാരിയാണ് ബ്രീസ് ധരിച്ചത്. പിങ്ക് ബോർഡറുള്ള നീല പട്ടുസാരിയിൽ രഞ്ജിനിയും തിളങ്ങി. ഗായിക രഞ്ജിനി ജോസ് ഉൾപ്പടെയുള്ള രഞ്ജിനിയുടെ അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു. 

വ്ലോഗിലൂടെ ശ്രീപ്രിയനും അമ്മ സുജാതയും പ്രേക്ഷകർക്ക് സുപരിചിതരാണ്.  ‘‘ഇവനെ വിവാഹം കഴിപ്പിക്കാൻ സമയമായി. പ്രിയപ്പെട്ട അനിയാ നീ തയാറാണോ? എങ്കില്‍ നമുക്ക് അത് ചെയ്യാം’’– വിവാഹത്തിനു മുമ്പ് ശ്രീപ്രിയനൊപ്പമുള്ള ചിത്രം പങ്കുവച്ച് രഞ്ജിനി കുറിച്ചു. ‘എന്താരു നിമിഷം’ എന്നാണ് സഹോദരൻ ചടങ്ങിനിടെ കാൽതൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രത്തിനൊപ്പം കുറിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS