ADVERTISEMENT

അവതാരകനും യുട്യൂബറുമായ കാർത്തിക് സൂര്യ വിവാഹിതനാകുന്നു. പെണ്ണുകാണൽ ചടങ്ങിന്റെ വിഡിയോ കാർത്തിക് യുട്യൂബ് ചാനലിൽ പങ്കുവച്ചു. വധു ആരാണെന്ന്  വെളിപ്പെടുത്തിയിട്ടില്ല.

കുടംബസമേതം പെണ്ണിന്റെ വീട്ടിലെത്തുന്നതും ഇരുവരുടെയും മാതാപിതാക്കൾ സംസാരിക്കുന്നതും വിഡിയോയിലുണ്ട്. പെൺകുട്ടിയുടെ മുഖം അവ്യക്തമായാണ് കാണിച്ചത്. താൻ തന്നെയാണ് പെൺകുട്ടിയെ കണ്ടെത്തിയതെന്നും കാർത്തിക് നേരത്തെ പറഞ്ഞിരുന്നു.

യുട്യൂബറായി ശ്രദ്ധ നേടിയ കാർത്തിക് മഴവിൽ മനോരയിലെ ഒരു ചിരി ഇരു ചിരി ബംപർ ചിരി എന്ന പരിപടിയുടെ അവതാരകനുമാണ്. തിരുവനന്തപുരം ചെല്ലമംഗലം സ്വദേശിയാണ്. സുരേഷ് ബാബു, മോളി എന്നിവരാണ് മാതാപിതാക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com