വധുവിന് ‘സർപ്രൈസ്’ സമ്മാനവുമായി വരൻ; വിമർശനം, വിഡിയോ

groom-gifted-baby-donkey-to-bride-video
SHARE

വധൂവരന്മാർ വിവാഹവേദിയിൽ വച്ച് സമ്മാനം കൈമാറുന്ന കാഴ്ച ഇപ്പോൾ സാധാരണമാണ്. പങ്കാളിക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലുമൊന്ന് അപ്രതീക്ഷിതമായി നൽകിയാവും ചിലർ വിവാഹദിനം മനോഹരമാക്കുക. എന്നാൽ ഇങ്ങനെ സമ്മാനിക്കുന്നത് ഒരു കഴുതയെ ആണെങ്കിലോ? പാക്കിസ്ഥാനിലെ ഒരു വിവാഹമാണ് ഈ സമ്മാനം കൊണ്ട് വാര്‍ത്തകളിൽ ഇടം നേടിയത്. കറാച്ചി സ്വദേശിയായ യുട്യൂബർ അസ്‌ലൻ ഷായാണ് തന്റെ വധു വാരിഷ‌യ്ക്ക് കഴുതക്കുട്ടിയെ സമ്മാനിച്ചത്. 

വാരിഷയ്ക്ക് മൃഗങ്ങളോടുള്ള ഇഷ്ടം മനസ്സിലാക്കിയാണ് ഇത്തരമൊരു സമ്മാനം നൽകാൻ തീരുമാനിച്ചതെന്ന് അസ്‌ലൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. കഴുതക്കുട്ടിയെ അസ്‌ലൻ വധുവിന് കൈമാറുന്നതും ഇരുവും അതിനെ ലാളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. താൻ മൃഗസ്നേഹിയാണെന്നും കഴുതകളോട് പ്രത്യേക ഇഷ്ടമുണ്ടെന്നും അസ്‌ലൻ വ്യക്തമാക്കുന്നു.

വിഡിയോ വൈറലായതോടെ നിരവധിപ്പേർ വിമർശനവുമായി രംഗത്തെത്തി. ശ്രദ്ധ നേടാൻ വേണ്ടി ചെയ്യുന്നതാണെന്നും വിവാഹത്തിന് കഴുതയെ കൊടുത്തത് ശരിയായില്ലെന്നുമാണ് ഇക്കൂട്ടർ പറയുന്നത്. എന്നാൽ വളരെ ഹൃദ്യമായ വിഡിയോ ആണെന്നും ഇരുവർക്കും സന്തോഷകരമായ ജീവിതം ആശംസിക്കുന്നതായും കമന്റുകളുണ്ട്. 

MORE IN WEDDING

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS