ADVERTISEMENT

സമൂഹമാധ്യമത്തിലെ 'വൈറൽ കപ്പിൾ' ജിസ്മയും വിമലും വിവാഹിതരായി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹം. വിവാഹരീതിയിലും ഇരുവരും പുതുമ നിലനിർത്തി. 

 

jisma-vimal-wedding-02

കേരളത്തനിമ ഒട്ടും ചോരാതെ പഴയ നടുത്തളത്തിൽ നിന്ന് താലികെട്ടുന്നതും മനോഹരമായി അലങ്കരിച്ച വരാന്തയിൽ നിന്നും എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രമേയം കൊണ്ട് വ്യത്യസ്തമായ തങ്ങളുടെ വെബ്‌സീരീസ് പോലെ  വസ്ത്ര അലങ്കാരരീതിയിലും പുതുമകൊണ്ടു വരാൻ ഇരുവരും മറന്നില്ല.

 

മുൻപ് കാടിനെ സാക്ഷിയാക്കി ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അവതാരകയായി മിനിസ്ക്രീനിലെത്തിയ ജിസ്മ പിന്നീട് ഹ്രസ്വചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. പ്രേമം എന്ന ഹിറ്റ് ചിത്രത്തിലും കരിക്കിന്റെ പുതിയ വെബ്സീരീസിലും വിമൽ അഭിനയിച്ചിട്ടുണ്ട്.

ആങ്കറിങ് ഫീൽഡിൽ വച്ചാണ് ആദ്യമായി കണ്ടുമുട്ടിയതെന്നും പിന്നീട് ഒരുമിച്ചു വെബ്‌ സീരിസ് ചെയ്യാൻ തുടങ്ങിയപ്പോൾ ആ സൗഹൃദം വളരുകയുമായിരുന്നെന്നാണ് ഇരുവരും പറയുന്നത്. ഇവരുടെ യൂട്യൂബ് ചാനലായ ജിസ്മ–വിമൽ പ്രേക്ഷകർക്കിടയിൽ വൈറലാണ്. 

 

Content Summary: 'Viral Couple' Vimal and Jisma Jiji got Married, Photos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com