മുത്തശ്ശിയുടെ കമ്മൽ, 39,000 സ്വരോസ്കി ക്രിസ്റ്റൽ പതിപ്പിച്ച വസ്ത്രം; മെഹന്തി ദിനത്തിൽ ആതിയ തിളങ്ങിയതിങ്ങനെ!

stunning-lehenga-of-athiya-ahetty-for-mehendi-ceremony
ആതിയ ഷെട്ടി. ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

വിവാഹം കഴിഞ്ഞ് ദിവസങ്ങളായെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലിന്റെയും കൂട്ടുകാരി ആതിയ ഷെട്ടിയുടെയും വിവാഹ വിശേഷങ്ങള്‍ അവസാനിച്ചിട്ടില്ല. വിവാഹത്തിനും മെഹന്തി ദിനത്തിലും ആതിയ ധരിച്ച വസ്ത്രങ്ങളാണിപ്പോൾ ട്രൻഡിങ്ങായിരിക്കുന്നത്. സ്വപ്നസാക്ഷാത്കാര ദിനത്തിൽ ഏറ്റവും മികച്ച വസ്ത്രങ്ങൾ തന്നെയാണ് ആതിയ തെരഞ്ഞെടുത്തത്. മെഹന്തി ദിനത്തിൽ താൻ ധരിച്ച വസ്ത്രവും വിശേഷങ്ങളും ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് നടി ആതിയ ഷെട്ടി. 

മെഹന്തി ദിനത്തിൽ തിളങ്ങാനായി ചിക്കൻകാരി ലെഹങ്കയാണ് ആതിയ തെരഞ്ഞെടുത്തത്. 39,000 സ്വരോസ്കി ക്രിസ്റ്റലിൽ നെയ്തെടുത്ത ലെഹങ്കയ്ക്കൊപ്പം വൃത്താകൃതിയിലുള്ള ബ്ലൗസും ദുപ്പട്ടയുമാണ് ധരിച്ചത്. തിളക്കമാർന്ന ഈ വസ്ത്രം ഡിസൈൻ ചെയ്തത് അഞ്ജുൽ ഭണ്ഡാരിയാണ്. ലഖ്നൗവിലെ ഗ്രാമങ്ങളിലെ സ്ത്രീകൾ കൈകൊണ്ട് നെയ്തെടുത്തതാണ് ആതിയയുടെ ഓഫ് വൈറ്റ് നിറത്തിലുള്ള ലെഹങ്ക. 

വസ്ത്രം മാത്രമല്ല, മെഹന്തി ദിനത്തിലെ മുഴുവൻ ആകർഷണവും ആതിയ ധരിച്ച കമ്മലുകളായിരുന്നു. തന്റെ മുത്തശ്ശിയുടെ കമ്മലുകളാണ് മെഹന്തി ദിനത്തിൽ ആതിയയെ കൂടുതൽ സുന്ദരിയാക്കിയത്. വരൻ‍ രാഹുൽ നിറയെ എംബ്രോയ്ഡറി വർക്കുകളുള്ള കുർത്തയും പൈജാമയുമാണ് ധരിച്ചത്. ഫുൾ സ്ലീവ് കുർത്തയ്ക്കൊപ്പമുള്ള ഹാഫ് ജാക്കറ്റ് രാഹുലിനെ കൂടുതൽ സ്റ്റൈലിഷാക്കി. 

Content Summary: Athiya Shetty’s lehenga for mehendi ceremony was stunning

MORE IN WEDDING

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA