ADVERTISEMENT

കിയാര അദ്വാനി, സിദ്ധാർഥ് മൽഹോത്ര താരവിവാഹത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ബോളിവുഡ്. രാജസ്ഥാനിലെ ജയ്സാൽമറിലുള്ള സൂര്യഖണ്ഡ് കൊട്ടാരത്തിൽ വച്ച് ഫെബ്രുവരി 7ന് ആയിരുന്നു ഇവരുടെ വിവാഹം. രാജകീയ പ്രൗഢിയോടെ നടന്ന വിവാഹത്തിന് സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രമാണ് വധൂവരന്മാർ ധരിച്ചത്. 

ഇളം പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് മനീഷ് മൽഹോത്ര കിയാരയ്ക്കായി ഒരുക്കിയത്. റോമൻ വാസ്തുശിൽപത്തിൽ നിന്നും പ്രചോദനം ഉൾകൊള്ളുന്നതാണ് ലെഹങ്കയിലെ എംബ്രോയ്ഡറി. സ്വർവോസ്കി ക്രിസ്റ്റലുകൾ എംബ്ബെല്ലിഷ് ചെയ്തത് ലെഹങ്കയുടെ തിളക്കവും പ്രൗഢിയും ഇരട്ടിപ്പിച്ചു. മനീഷിന്റെ തന്നെ ആഭരണ കലക്‌ഷനിൽ നിന്നുള്ള വജ്രാഭരണങ്ങളാണ് ആക്സസറൈസ് ചെയ്തത്. സാംബിയൻ മരതകക്കല്ലുകൾ ചേർത്തു ഡിസൈൻ ചെയ്ത ആഭരണങ്ങളാണിവ.

മെറ്റാലിക് ​ഗോൾഡ് ഷെർവാണി ആയിരുന്നു സിദ്ധാർഥ് മൽഹോത്രയുടെ വേഷം. ഐവറി ത്രെഡ് വർക്കും ​ഗോൾഡൻ സർദോസി, ബന്ദ്ല വർക്കും ചേർന്ന ഷെർവാണി പാരമ്പര്യത്തനിമ ഉയർത്തിപ്പിടിച്ചു. അൺകട്ട് ഡയ്മണ്ട് പോൽക്കി ആഭരണങ്ങൾ സിദ്ധാർഥ് ആക്സസറൈസ് ചെയ്തിരുന്നു.

സ്വകാര്യമായി നടന്ന ചടങ്ങായതിനാൽ കൂടുതൽ വിവരങ്ങൾ നേരത്തേ പുറത്തു വിട്ടിരുന്നില്ല. എങ്കിലും മനീഷ് മൽഹോത്രയായിരിക്കും വിവാഹവസ്ത്രം ഒരുക്കുകയെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. മനീഷിന്റെ ഷോ സ്റ്റോപ്പറായി നിരവധി ഫാഷൻ വേദികളിൽ കിയാര തിളങ്ങിയിട്ടുണ്ട്. കിയാരയുടെ വിവാഹവസ്ത്രത്തിനായി മനീഷ് 150 ലേറെ ഡിസൈനുകൾ തയാറാക്കിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 

അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിലേക്ക് ക്ഷണം. ചിത്രങ്ങൾ പുറത്തു പോകാതിരിക്കാൻ അതിഥികളുടെ മൊബൈൽ ഫോൺ ഉപയോ​ഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഷാഹിദ് കപൂർ, ജൂഹി ചൗള, മിറ രജ്പുത്. കരൺ ജോഹർ, മനീഷ് മൽഹോത്ര, ഇഷ അംബാനി എന്നിവർ വിവാഹത്തിൽ പങ്കെടുത്തു. 

Content Summary: Sidharth Malhotra-Kiara Advani Wedding: Dresses Designed By Manish Malhotra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com