പരീക്ഷ, വിവാഹം ജീവിതത്തിൽ പ്രധാനമായി കാണുന്നതാണ് ഇതു രണ്ടും. എന്നാൽ ഇതുരണ്ടും ഒന്നിച്ചെത്തിയാൽ എന്തുചെയ്യും. ഒരു ടെൻഷനും അടിക്കേണ്ട, രണ്ടും കൂടി ഒന്നിച്ചങ്ങ് ചെയ്യുക... അങ്ങനെ കല്യാണ ദിവസം പ്രാക്ടിക്കൽ പരീക്ഷയെഴുതാൻ കോളജിലെത്തിയ വധുവിന്റെ വിഡിയോ ആണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. തീരുവനന്തപുരം സ്വദേശി ശ്രീലക്ഷ്മിയാണ് വിവാഹദിനത്തിലെത്തിയ പരീക്ഷയെ അങ്ങ് കൂളായി നേരിട്ടത്.
പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് ക്ലാസിലെത്തിയ ശ്രീലക്ഷ്മി ലാബ് കോട്ട് ധരിച്ച് സ്റ്റെതസ്കോപ്പും വച്ച് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതാണ് വിഡിയോയിൽ. ചുരുങ്ങിയ നേരം കൊണ്ട് നിരവധി പേരാണ് വിഡിയോ കണ്ടത്. തിരുവനന്തപുരം നാലാഞ്ചിറയിലെ നവജീവൻ കോളജ് ഓഫ് ഫിസിയോതെറാപ്പിയിലെ വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി.
Content Summary: Bride attend practical exam wearing wedding saree