ഗണപതിയും ശ്രീകൃഷ്ണനും രാധയും; വിവാഹദിനത്തിൽ ഉത്തര അണിഞ്ഞൊരുങ്ങിയത് 'ദേവത'യെപ്പോൽ

uthara-sharath-stunning-wedding-look1
Image Credits: Instagram/uthara.sharath
SHARE

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകൾ ഉത്തര ശരത്തിന്റെ വിവാഹം നടന്നത്. കൊച്ചിയിൽ വെച്ച് ആഢംബര പൂർണമായി നടന്ന ചടങ്ങിൽ സിനിമ രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും പങ്കെടുത്തിരുന്നു. വിവാഹദിനത്തിൽ അണിഞ്ഞൊരുങ്ങി ഒരു ദേവതയെ പോലെയാണ് ഉത്തര എത്തിയത്. ടെമ്പിൾ ഡിസൈൻ ആഭരണങ്ങളും സ്പെഷലായി ഡിസൈൻ ചെയ്തെടുത്ത പട്ടു സാരിയും ഉത്തരയെ കൂടുതൽ മനോഹരിയാക്കി. 

uthara-sharath-stunning-wedding-look

വിവാഹ ദിവസം ഉത്തര അണിഞ്ഞ ആഭരണങ്ങൾക്കും ചില പ്രത്യേകതകളുണ്ട്. ഒരു തീം ബേസ് ചെയ്താണ് ഉത്തരയുടെ ആഭരണങ്ങൾ ഡിസൈൻ ചെയ്തത്. മൂന്ന് മാലകളാണ് ഉത്തര ധരിച്ചത്. ആദ്യത്തേതിൽ ഗണപതിയും സരസ്വതിയും. ഐശ്വര്യത്തിന്റെ പ്രതീകമായാണ് ആ മാല തിരഞ്ഞെടുത്തത്. രണ്ടാമത്തേത് ശ്രീകൃഷ്ണന്റെ ഡിസൈനോടു കൂടിയതും മൂന്നാമത്തേത് രാധയുടെ ഡിസൈനോടു കൂടിയതുമാണ്. എല്ലാ ദൈവങ്ങളുടെയും അനുഗ്രഹം വേണമെന്നതുകൊണ്ടാണ് അത്തരത്തിൽ മാലകൾ ഡിസൈൻ ചെയ്തത്.

വിവാഹ ദിനത്തിൽ ഉത്തര ധരിച്ച ആഭരണങ്ങളെല്ലാം കസ്റ്റം മേഡാണ്. കൂടാതെ ഹൽദി, റിസെപ്ഷൻ ദിവസങ്ങളിലെല്ലാം ഒരു തീം ബേസ് ചെയ്താണ് ആഭരണങ്ങളും വസ്ത്രങ്ങളും തിരഞ്ഞെടുത്തത്. എല്ലാവരും ചർച്ച ചെയ്തെങ്കിലും ഉത്തരയുടെ ആഭരണങ്ങളുടെ ഡിസൈനുകൾക്കെല്ലാം പിന്നിൽ ആശ ശരത്താണ്. മകൾക്ക് വേണ്ടി ഏറ്റവും അനുയോജ്യമായ ആഭരണങ്ങൾ തന്നെയാണ് അമ്മ തിരഞ്ഞെടുത്തത്. 

uthara-sharath-stunning-wedding-look2

വിവാഹ ദിനത്തിലെ വസ്ത്രങ്ങൾ തിരഞ്ഞെടുത്തതിന്റെ വിഡിയോ ദിവസങ്ങൾക്കു മുമ്പ് തന്നെ ഉത്തര യൂട്യൂബിൽ പങ്കുവെച്ചിരുന്നു. ഇഷ്ടപ്പെട്ട രണ്ടു മൂന്ന് സാരികളിൽ നിന്ന് പ്രേക്ഷകരുടെ അഭിപ്രായം കൂടി അറി‍ഞ്ഞ ശേഷമാണ് ഉത്തരയുടെ വിവാഹ വസ്ത്രം തിരഞ്ഞെടുത്തത്.

 

Content Summary: Uthara sharath stunning wedding look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA