‘ഇത് സ്വപ്നമല്ല’, വൈറൽ ഫോട്ടോഷൂട്ടിലൂടെ താരമായ സൂസൻ തോമസ് വിവാഹിതയായി

susan-thomas1
Image Credits: youtube
SHARE

കല്യാണ പെണ്ണിനെ പോലെ ഒരുങ്ങി നിൽക്കാൻ ഏറെ ആഗ്രഹിച്ച ഒരു പെൺകുട്ടി. ദേഹമാസകലം പൊള്ളലേറ്റിട്ടും തളരാതെ ജീവിതം മുന്നോട്ട് നീക്കിയ പെൺകുട്ടി. സൂസൻ തോമസിനെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയത് വൈറലായ ഒരു വിവാഹ ഫോട്ടോഷൂട്ടിലൂടെയാണ്. അന്നത് സ്വപ്നമായിരുന്നെങ്കിൽ സൂസന് ഇന്നതൊരു യാഥാർത്ഥ്യമാണ്. വൈറൽ ഫോട്ടോഷൂട്ടിലെ താരമായ സൂസൻ തോമസിന്റെ വിവാഹം കഴിഞ്ഞു. കൊറിയർ കമ്പനിയിൽ ജോലി ചെയ്യുന്ന സന്ദീപ് സെബാസ്റ്റ്യനാണ് വരൻ. കണ്ണൂരിൽ വച്ച് നടന്ന വിവാഹ ചടങ്ങിന്റെ ഫോട്ടോകളും വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. 

8 മാസം മുമ്പ് ഫേസ്ബുക്ക് വഴിയാണ് സൂസനും സന്ദീപും പരിചയപ്പെട്ടത്. വിഡിയോകളിലൂടെ സൂസനെ ആദ്യമായി കണ്ട സന്ദീപ് പിന്നീട് വിവാഹം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. വളരെ സന്തോഷമുണ്ടെന്നും ജീവിതത്തിൽ കല്യാണം നടക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും സൂസൻ വിവാഹത്തിന് ശേഷം പറഞ്ഞു. സൂസന്റെ വീട്ടുകാർ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. 

കുമളിയിലെ ധ്യാനകേന്ദ്രത്തിൽ വച്ചാണ് സൂസന് പൊള്ളലേറ്റത്. 40 ദിവസത്തോളം ഐസിയുവിലായിരുന്ന സൂസൻ മനക്കരുത്ത് കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വരുകയായിരുന്നു. 

MORE IN WEDDING
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS