‘വിചിത്രമായൊരു പ്രമോഷൻ തന്ത്രം’, സ്വന്തം വിവാഹചിത്രം പോലെയുള്ള ചിത്രങ്ങൾ, പൊല്ലാപ്പിലായി കിയാര

kiara-advani-recreates-sidkiara-wedding-pose-with-kartik-aaryan
Image Credits: Instagram
SHARE

കിയാര അദ്വാനിയുടെ ഏറ്റവും പുതിയ ചിത്രമായ ‘സത്യ പ്രേം കി കഥ’യിലെ ചിത്രങ്ങൾ പുറത്തു വന്നതോടെ വെട്ടിലായി താരം. ചിത്രത്തിൽ കാർത്തിക് ആര്യനുമായുള്ള വിവാഹ ചിത്രങ്ങൾ സ്വന്തം വിവാഹദിനത്തിലെ ചിത്രങ്ങൾ പുനരാവിഷ്കരിച്ചതു പോലെയെന്നാണ് സമൂഹ മാധ്യമങ്ങളിലെ ആരോപണം. സിനിമയിലെ ദൃശ്യങ്ങൾ കണ്ടാൽ സിദ്ധാർഥ്– കിയാര വിവാഹത്തിന്റെ ചിത്രങ്ങളെന്ന് സംശയിച്ചു പോകും.

Read More: പിസ സ്ലൈസ് കൊണ്ടുള്ള വസ്ത്രം, ‘ദുരന്തമെന്ന്’ സോഷ്യൽ മീഡിയ, ഉർഫിയുടെ പുത്തൻ ഫാഷനെതിരെ വിമർശനം

കിയാര തന്റെ സമൂഹ മാധ്യമത്തില്‍ സിനിമയിൽ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചതോടെയാണ് സ്വന്തം കല്യാണത്തിന്റെ പുനരാവിഷ്കാരമാണ് ചിത്രങ്ങൾ എന്ന അഭിപ്രായമുയർന്നത്. രണ്ടു ചിത്രങ്ങളിലും വധൂവരൻമാരുടെ വസ്ത്രങ്ങൾ മാത്രമാണ് മാറിയത്. ബാക്കിയെല്ലാം ഒരുപോലെയെന്നാണ് വിമർശനം. 

kiara-advani-recreates-sidkiara-wedding-pose-with-kartik-aaryan2
സിനിമയിലെ ദൃശ്യം, കടപ്പാട്: യൂട്യൂബ്

സ്വന്തം വിവാഹ ദിനത്തിലെ ചിത്രം റീക്രിയേറ്റ് ചെയ്യാൻ കിയാര എന്തിന് അനുവദിച്ചു എന്നാണ് ചോദ്യം ഉയരുന്നത്. വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ കിയാര ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു. എന്നാൽ കാർത്തിക് ആര്യന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ചിത്രങ്ങൾ ഇപ്പോഴുമുണ്ട്. 

kiara-advani-recreates-sidkiara-wedding-pose-with-kartik-aaryan1
സിദ്ധാർഥ് കിയാര വിവാഹത്തിൽ നിന്ന്, കടപ്പാട്: ഇൻസ്റ്റഗ്രാം

ഇത് വളരെ വിചിത്രമായ ഒരു പ്രമോഷൻ തന്ത്രമാണ്. ഞാൻ കിയാരയെ സ്നേഹിക്കുന്നു, അതിനാൽ അവൾ ഇതിന് അനുവദിച്ചതിൽ അൽപ്പം നിരാശയുണ്ട്. എന്നെല്ലാമാണ് ആരാധകർ പറയുന്നത്. 

MORE IN WEDDING
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA