വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ചു, ആചാരത്തിന് പിന്നാലെ കരഞ്ഞ് വീട്ടിൽ കയറി യുവതി

hitting-newly-wed-bride-and-groom-turn-into-huge-discussion-on-social-media
Image Credits: facebook
SHARE

വിവാഹത്തിന് പല തരത്തിലുള്ള ആചാരങ്ങളും ഇന്നും പലരും പാലിക്കുന്നുണ്ട്. അത്തരത്തിൽ പാലക്കാട് ഒരു വിവാഹത്തിന് പിന്നാലെ നടന്ന വ്യത്യസ്തമായ ആചാരമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. വിവാഹത്തിന് വരന്റെ വീട്ടിലേക്ക് കയറുന്ന വധുവിന്റെയും വരന്റെയും തല തമ്മിൽ കൂട്ടിയിടിച്ചു കൊണ്ടാണ് ആചാരം. 

Read More: വർഷങ്ങൾക്കു മുമ്പ് സുരേഷ് ഗോപിയുടെ നായികയായ നടിയോ ? വിമലാരാമന്റെ ഗ്ലാമറസ് ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകർ

വിവാഹ വീട്ടിൽ നിന്നുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. വധുവിന്റെയും വരന്റെയും തലകൾ തമ്മിൽ കൂട്ടിയിടിച്ചതിന് പിന്നാലെ വേദന കൊണ്ട് വധു തലയിൽ കൈവെക്കുന്നതും വിഡിയോയിൽ കാണാം. 

പാലക്കാട് പല്ലശ്ശന സ്വദേശികളാണ് ഇരുവരും. എന്നാൽ ആചാരത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയരുകയാണ്. ‘പെൺകുട്ടി കരഞ്ഞു കൊണ്ട് മാത്രമേ ഭർത്താവിന്റെ വീട്ടിൽ കയറാൻ പാടുള്ളുവത്രേ’, ‘എന്തൊരു പ്രാകൃതമായ ചടങ്ങുകൾ’... തുടങ്ങി നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. 

എന്നാൽ, ഇതിനു മുമ്പും പാലക്കാട് ഇത്തരത്തിലുള്ള ചടങ്ങുകൾ നടന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഒരിക്കൽ ഇത്തരം സംഭവത്തിനു പിന്നാലെ വധു തല കറങ്ങി വീണിരുന്നുവെന്നും പാലക്കാട് സ്വദേശിനി പറഞ്ഞു.

MORE IN WEDDING
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA