ADVERTISEMENT

വിവാഹ നിശ്ചയം മുടങ്ങിയതിന് പിന്നാലെ യുവതിയെ കുത്തിക്കൊന്ന് യുവാവ്. ഇരുപത്തി മൂന്നുകാരനായ ഉത്തർപ്രദേശ് സ്വദേശിയാണ് വിവാഹ നിശ്ചയം മുടങ്ങിയതിന് പിന്നാലെ വിവാഹം കഴിക്കാനിരുന്ന യുവതിയെ കുത്തിക്കൊന്നത്. 

Read More: താലികെട്ടുന്നതിനിടെ കൺഫ്യൂഷൻ, ആർപ്പോ വിളിച്ച് ആഘോഷം; മീനു വിവാഹിതയായി

ഗുരുഗ്രാമിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങളിൽ, പുരുഷൻ നടന്ന് യുവതിയുടെ അടുത്തേക്ക് പോകുന്നതും, സംസാരിച്ച് നിൽക്കുന്നതും കാണാം. യുവതിയോടൊപ്പം ഒരു സുഹൃത്തുമുണ്ട്. സംസാരത്തിന് പിന്നാലെയാണ് യുവാവ് യുവതിയെ കുത്തുന്നത്. സുഹൃത്ത് യുവതിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ യുവാവ് ആവർത്തിച്ച് കുത്തുന്നതും വിഡിയോയിലുണ്ട്. 

സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബദൗൺ സ്വദേശികളാണ് സ്ത്രീയും പുരുഷനും. വീട്ടുജോലിക്കാരിയായാണ് യുവതി ജോലി ചെയ്തിരുന്നത്. നാല് മാസം മുമ്പ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നെങ്കിലും ദിവസങ്ങൾക്ക് മുമ്പ് വിവാഹ നിശ്ചയം മുടങ്ങിയിരുന്നു. ഇതിൽ മനം നൊന്താണ് യുവാവ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Content Summary: Teen Stabbed To Death By Ex-Fiance, Days After Wedding Called Off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com