കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമാണ്. മഴ ചതിച്ചെങ്കിലും നേരത്തെ നിശ്ചയിച്ച വിവാഹം അങ്ങനെ അങ്ങ് മുടക്കാനാകുമോ?. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വിവാഹം കഴിക്കാൻ പ്രശ്നമേയല്ല എന്ന വാർത്തായണ് ഹിമാചൽ പ്രദേശിൽ നിന്നു വരുന്നത്. കാലാവസ്ഥ പ്രതികൂലമായതോടെ വിഡിയോ കോൾ വഴി വിവാഹം ചെയ്തിരിക്കുകയാണ് കുളു സ്വദേശികൾ.
ആശിഷ് സിംഗിന്റെയും ശിവാനി ഠാക്കൂറിന്റെയും വിവാഹമാണ് വിഡിയോ കോൺഫറൻസ് വഴി നടന്നത്. മണ്ണിടിച്ചിൽ കാരണം വധുവിന്റെ വീട്ടിലേക്ക് 'ബരാത്ത്' (വിവാഹ ഘോഷയാത്ര) നടത്താൻ കഴിയാത്തതിനെ തുടർന്നാണ് വിഡിയോ കോൺഫറൻസ് വഴി വിവാഹം ചെയ്യാൻ തീരുമാനിച്ചത്.
ആശിഷ് സിംഗ് ശിവാനി ഠാക്കൂറിനെ വിവാഹം ചെയ്യാനായി ഷിംലയിലെ കോട്ഗറിൽ നിന്ന് ഘോഷയാത്രയായി എത്തിയിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം അധികൃതർ വിവാഹ ഘോഷയാത്ര തടഞ്ഞു. അതിനു പിന്നാലെയാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവാഹ ചടങ്ങുകൾ നടത്താൻ കുടുംബങ്ങൾ തീരുമാനിച്ചത്. എല്ലാ ചടങ്ങുകളോടും കൂടിയാണ് വിഡിയോ കോൺഫറൻസ് വഴി വിവാഹം നടത്തിയത്.
Content Summary: Couple Get Married On Video Call In Himachal Pradesh