കൂട്ടുകാരി ഇനി പ്രാണസഖി; കെ.എം.അഭിജിത്ത് വിവാഹിതനാകുന്നു

abhijith
കെ.എം.അഭിജിത്തും നജ്മിയും
SHARE

കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്റും നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.എം.അഭിജിത്ത് വിവാഹിതനാകുന്നു. കോഴിക്കോട് ജില്ലയിലെ മണ്ണൂർ ശ്രീപുരിയിൽ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകൾ പി.നജ്മിയാണ് വധു. ഓഗസ്റ്റ് 17ന് ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയൻസ് ഓഡിറ്റോറിയത്തിൽ വച്ചാണ് വിവാഹം.

Read More: അമ്മയും അനുജത്തിയും വീട്ടിൽ ഒറ്റയ്ക്കാണ്, എന്തു ചെയ്യണമെന്നറിയില്ല’; മണിപ്പൂരി കുടുംബത്തിന് ആശ്വാസവുമായി ഷെഫ് പിള്ള

അത്തോളി പൂക്കോട് കുഴിക്കാട്ട് മീത്തൽ ഗോപാലൻ കുട്ടിയുടെയും സുരജ ഗോപാലൻ കുട്ടിയുടെയും മകനാണ് അഭിജിത്ത്. കോഴിക്കോട് മീഞ്ചന്ത ഗവ.ആർട്സ് ആന്റ് സയൻസ് കോളജിൽ അഭിജിത്തിന്റെ ജൂനിയറായിരുന്നു നജ്മി.

സ്കൂൾ കാലം മുതൽ കെഎസ്‍യുവിന്റെ സജീവ പ്രവർത്തകനായ അഭിജിത്ത് 2021ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. ഓഗസ്റ്റ് 18നാണ് വിവാഹ സൽക്കാരം. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. 

Content Highlights: KM Abhijith | Wedding | KSU | Lifestyle | Manoramaonline

MORE IN WEDDING
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS