മുഖത്ത് കേക്ക് തേയ്ക്കരുതെന്ന് വധു, തല കേക്കില്‍ മുക്കി വരൻ; പിന്നാലെ വിവാഹമോചനം

wedding-cake
Representative image. Photo Credit: Kateryna Upit/Shutterstock.com
SHARE

ഏറെ പ്രതീക്ഷകളോടെയാണ് പലരും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. സന്തോഷത്തോടെ പോകേണ്ട ദിനം സങ്കടത്തിൽ അവസാനിക്കുമെന്ന് ആരും കരുതില്ല. അത്തരത്തിലൊരു വാർത്തയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹദിവസം തന്നെ വിവാഹമോചനത്തെ പറ്റി ചിന്തിക്കേണ്ടി വന്നിരിക്കുകയാണ് വധുവിന്. 

Read More: സ്റ്റൈലിഷ് ലുക്കിൽ നവ്യ നായർ, ‘ബാലാമണി 143’ എന്ന് ആരാധകർ

വിവാഹ ദിവസത്തെ വരന്റെ മോശമായ പെരുമാറ്റത്തെ തുടർന്നാണ് വിവാഹമോചനത്തിലേക്ക് വധു നീങ്ങിയത്. വിവാഹത്തിന് ശേഷം കേക്ക് മുറിക്കാൻ തുടങ്ങും മുമ്പ് തന്റെ മുഖത്ത് കേക്ക് തേയ്ക്കരുതെന്ന് വധു വരനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വധു കേക്ക് തേയ്ക്കരുതെന്ന് അഭ്യർഥിച്ചെങ്കിലും വരൻ അതിന് തയാറായില്ല. മാത്രവുമല്ല, കേക്കിലേക്ക് വധുവിന്റെ തല പിടിച്ച് താഴ്ത്തുകയും ചെയ്തു. വിവാഹവേദിയിൽ വച്ച് പരിഭ്രാന്തയായ യുവതി തൊട്ടടുത്ത ദിവസം തന്നെ വിവാഹമോചനം ആവശ്യപ്പെട്ടു.

Read More: അഭിജിത്തിനും നജ്മിക്കും പ്രണയസാഫല്യം; കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്റ് വിവാഹിതനായി

2020ലാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടതെന്നും അന്നുമുതൽ പല കാര്യങ്ങളിൽ താൻ വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്നും ചെറിയൊരു ആഗ്രഹം പോലും നടത്തി തരാൻ അദ്ദേഹം തയാറാകാത്തതു കൊണ്ടാണ് വിവാഹമോചനത്തിലേക്ക് നീങ്ങിയതെന്ന് വധു പറഞ്ഞു. വീട്ടുകാരെല്ലാം വരന് ഒരു സെക്കന്റ് ചാൻസ് നൽകണമെന്ന് എന്നോട് ആവശ്യപ്പെട്ടു. എന്നാൽ ഇനിയൊരു സെക്കൻഡ് ചാൻസ് നൽകിയാൽ പ്രശ്നങ്ങൾ ഇതിലും വഷളാകുമെന്നും യുവതി പറഞ്ഞു. വാഹനാപകടത്തെ തുടർന്ന് താൻ ക്ലോസ്ട്രോഫോബിക് ആണെന്നും കേക്കിലേക്ക് എന്റെ മുഖം അമർത്തിയപ്പോൾ താൻ പരിഭ്രാന്തയായെന്നും യുവതി കൂട്ടിച്ചേർത്തു. 

Content Highlights: Wedding | Life | Lifestyle | Manoramaonline

MORE IN WEDDING
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA