ആദ്യമായി കണ്ടുമുട്ടിയത് റിട്ടയർമെന്റ് ഹോമില്‍, ഇഷ്ടം പറഞ്ഞത് ഇറ്റലിയിൽ വച്ച്; ക്രിസ്റ്റഫറിനും റോസയ്ക്കും ഇത് പ്രണയകാലം

wedding
ക്രിസ്റ്റഫർ സ്ട്രീറ്റും റോസ സ്ട്രീറ്റും, Image Credits: St Monica Trust
SHARE

പ്രണയത്തിന് പ്രായമൊന്നും ഒരു തടസ്സമേയല്ല. പരസ്പരം ഇഷ്ടം തോന്നിയാൽ പറ്റിയ പങ്കാളിയാണെന്ന് കണ്ടെത്തിയാൽ പിന്നെ മറ്റൊന്നും നോക്കേണ്ടതില്ല. എൺപതുകളിൽ വിവാഹിതരായ ദമ്പതികളുടെ വാർത്തയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 82കാരൻ ക്രിസ്റ്റഫർ സ്ട്രീറ്റും 81കാരി റോസ സ്ട്രീറ്റുമാണ് വിവാഹിതരായത്.

Read More: ലിപ്സ്റ്റിക്കിടുന്നത് രൺബീറിന് ഇഷ്ടമല്ല, മായ്ക്കാൻ പറയുമെന്ന് ആലിയ; മായ്ക്കേണ്ടത് റിലേഷൻഷിപ്പെന്ന് സോഷ്യൽ മീഡിയ

ഇരുവരും കണ്ടുമുട്ടി 18 മാസത്തിന് ശേഷമാണ് വിവാഹം. ക്രിസ്റ്റഫറിന്റെ ഭാര്യയും റോസയുടെ ഭർത്താവും നേരത്തേ മരിച്ചു. പിന്നാലെ ഇരുവരും ബ്രിട്ടനിലുള്ള ഒരു റിട്ടയർമെന്റ് ഹോമിലെത്തി. അവിടെ വച്ചുള്ള സൗഹൃദം പ്രണയത്തിനും വിവാഹത്തിനും വഴിമാറുകയായിരുന്നു. ഒരു ജനാലയ്ക്കരികിൽ നിൽക്കുമ്പോഴാണ് ആദ്യമായി റോസ ക്രിസ്റ്റഫറിനെ കാണുന്നത്. അപ്പുറവും ഇപ്പുറവും ഇരുന്നവർ പിന്നീട് അടുത്തുള്ള സോഫയിൽ വന്നിരുന്ന് സംസാരിക്കന്‍ തുടങ്ങി. മാസങ്ങൾക്ക് ശേഷമാണ് പരസ്പരം സാമ്യമുള്ള ഒരുപാട് കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് ഇരുവരും തിരിച്ചറിഞ്ഞത്. 

wedding1
ക്രിസ്റ്റഫർ സ്ട്രീറ്റും റോസ സ്ട്രീറ്റും, Image Credits: St Monica Trust

വടക്കൻ ഇറ്റലിയിലേക്ക് യാത്ര പോയപ്പോഴാണ് വിവാഹം ചെയ്യാൻ തീരുമാനിച്ചത്. മുട്ടുകുത്തിയിരുന്ന് റോസയോട് ഇഷ്ടം തുറന്നു പറയണമെന്നുണ്ടായിരുന്നെങ്കിലും എഴുന്നേൽക്കാൻ പറ്റില്ലെന്ന് ഉറപ്പില്ലാത്തതുകൊണ്ട് അതിന് മുതിര്‍ന്നില്ലെന്ന് ക്രിസ്റ്റഫർ മാധ്യമങ്ങളോട് പറഞ്ഞു. 

wedding3
ക്രിസ്റ്റഫർ സ്ട്രീറ്റും റോസ സ്ട്രീറ്റും, Image Credits: St Monica Trust

ബാത്ത് ഗിൽഡ്ഹാളിൽ വച്ചാണ് വിവാഹിതരായത്. രണ്ടുപേരുടെയും കുടുംബാംഗങ്ങൾ വിവാഹത്തിൽ പങ്കെടുത്തു. 

wedding2
ക്രിസ്റ്റഫർ സ്ട്രീറ്റും റോസ സ്ട്രീറ്റും, Image Credits: St Monica Trust

Content Highlights: Wedding | Retirement Home | Love | Life | Lifestyle | Manoramaonline

MORE IN WEDDING
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS