‘24 മണിക്കൂറും ഞങ്ങൾ ഒന്നിച്ചാണ്, അവനെ കണ്ടത് ഏറ്റവും മോശം സമയത്ത്’; വിവാഹ വിശേഷങ്ങളുമായി നൂറിനും ഫഹീമും

noorin
നൂറിൻ ഷെരീഫും ഫഹിം സഫറും, Image Credits: Instagram/noorin_shereef_
SHARE

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് നൂറിൻ ഷെരീഫ്. അടുത്തിടെയാണ് ഫഹിം സഫറുമായുള്ള നൂറിന്റെ വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ വിവാഹത്തിന് ശേഷം ജീവിതത്തിലുണ്ടായ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇരുവരും. കല്യാണം കഴിഞ്ഞ് ഒരുമാസമായെങ്കിലും വിവാഹം കഴിഞ്ഞു എന്ന ചിന്തയൊന്നും ഇല്ലെന്ന് ഇരുവരും പറഞ്ഞു. 

Read More: ചെറുപ്പത്തിൽ ശരീരത്തെ വിമർശിച്ചിരുന്നു, നിങ്ങളുടെ രൂപത്തെ കുറിച്ചോർത്ത് വിഷമിക്കരുത്: ആലിയ ഭട്ട്

‘വിവാഹത്തിന് ശേഷം ജീവിതത്തിലുണ്ടായ ഏറ്റവും വലിയ മാറ്റം 24 മണിക്കൂറും ഞങ്ങള്‍ ഒരുമിച്ചായി എന്നതാണ്. നേരത്തെ പലപ്പോഴും എപ്പോഴും ഇവർ ഒന്നിച്ചാണോ എന്ന ചോദ്യം കേട്ടിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞതോടെ ആ ചോദ്യമങ്ങ് മാറി കിട്ടി. ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സായിരുന്നു. അതിലും കൂടുതലായി അടുത്തപ്പോഴാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചത്. എല്ലാം വർക്കൗട്ടാകും എന്ന വിശ്വസത്തോടെയാണ് ഇഷ്ടം തുറന്നു പറഞ്ഞത്. തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ നടക്കുന്ന എല്ലാ കാര്യങ്ങളും’. ഇരുവരും പറഞ്ഞു. 

‘ഫഹീമിനെ കണ്ടുമുട്ടിയത് എന്റെ മോശം സമയത്താണ്. എല്ലാം പെർഫക്റ്റാക്കിയിട്ടല്ല, ഇഷ്ടം പറഞ്ഞത്. ഫഹീമാണ് ആദ്യം ഇഷ്ടം പറഞ്ഞത്. സിനിമയാണ് ഞങ്ങളുടെ രണ്ടുപേരുടെയും ഫേവറിറ്റ്. എന്നും ഞങ്ങളെ ഒന്നിച്ച് കാണാനാണ് എല്ലാവർക്കും ഇഷ്ടം. എപ്പഴെങ്കിലും ഒറ്റയ്ക്ക് കണ്ടാൽ എല്ലാവരും പാർട്ണറെ അന്വേഷിക്കാറുണ്ട്’. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നൂറിൻ പറഞ്ഞു. 

Content Highlights: Noorin Sherif | Fahim | Wedding | Lifestyle | Manoramaonline

MORE IN WEDDING
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS